ഒവൈസിയോട് വന്ന വഴി വിട്ടോളാന്‍ ഉദ്ധവ്, ഒരു സഖ്യവുമില്ല, ബിജെപി ഗൂഢാലോചന ചെലവാകില്ലെന്ന് ശിവസേന
മുംബൈ: മഹാവികാസ് അഗാഡിയുമായി ചേരാന്‍ വന്ന ഒവൈസിയോട് നോ പറഞ്ഞ് ഉദ്ധവ് താക്കറെ. ശിവസേന ഹിന്ദുത്വവാദി പാര്‍ട്ടിയാണ്. മജ്‌ലിസ് പാര്‍ട്ടിയുമായി ഒരു സഖ്യവുമില്ലെന്നും, അത്തരമൊരു ഓഫര്‍ തള്ളിക്കളയുന്നുവെന്നും ഉദ്ധവ് വ്യക്തമാക്കി. ശിവസേനയെ പൊതുമധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഈ വാഗ്ദാനത്തിന് പിന്നിലെന്ന് ഉദ്ധവ് തുറന്നടിച്ചു. പാര്‍ട്ടി എംപിമാരുടെയും പ്രവര്‍ത്തകരുടെയും യോഗത്തിലാണ് ഉദ്ധവ് ബിജെപിക്കെതിരെ തുറന്നടിച്ചു. മജ്‌ലിസ് പാര്‍ട്ടിയുമായി ആരാണ് സഖ്യത്തിന് ആവശ്യപ്പെട്ടത്. അങ്ങനെയൊരു ആഗ്രഹവും സഖ്യത്തില്‍ ഉള്ളവര്‍ക്ക് ഇല്ലെന്ന് ഉദ്ധവ് പറഞ്ഞു.

മജ്‌ലിസ് പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് ബിജെപിയാണ്. ഇതവരുടെഗെയിംപ്ലാനാണ്. ബിജെപിയുമായി അവര്‍ക്ക് രഹസ്യ ധാരണയുണ്ട്. ശിവസേനയെ പൊതുമധ്യത്തില്‍ അപമാനിക്കാന്‍ ബിജെപിയാണ് ഉത്തരവിട്ടത്. ശിവസേനയുടെ ഹിന്ദുത്വത്തെ കുറിച്ച് ചോദ്യം ചെയ്യാനാണ് അവരുടെ നീക്കം. ഒവൈസിയെ ഉപയോഗിച്ച് ആ നീക്കമാണ് ബിജെപി നടത്തുന്നത്. ഇതേ തുടര്‍ന്നാണ് സഖ്യമാകാമെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാക്കള്‍ പറയുന്നതെന്ന് ഉദ്ധവ് പറഞ്ഞു. കഴിഞ്ഞ ദിവസം മജ്‌ലിസ് പാര്‍ട്ടിയുടെ ഇംതിയാസ് ജലീല്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡിയുമായി സഖ്യമാകാമെന്ന് പറഞ്ഞത്. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ അത്തരം സഖ്യങ്ങളാവാമെന്നും ഇംതിയാസ് പറഞ്ഞിരുന്നു.
നേരത്തെ ശിവസേന നേതാക്കള്‍ രൂക്ഷമായിട്ടാണ് മജ്‌ലിസ് പാര്‍ട്ടിയുടെ ഓഫറിനോട് പ്രതികരിച്ചത്. എന്‍സിപിയും കോണ്‍ഗ്രസും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മജ്‌ലിസ് പാര്‍ട്ടി ആദ്യം ഒരേ സ്വഭാവമുള്ള പാര്‍ട്ടിയാണെന്ന് തെളിയിക്കട്ടെ. ഇപ്പോഴവര്‍ ബിജെപിയുടെ ബി ടീമാണ്. അങ്ങനെയല്ല എന്ന് തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണെന്നും ഇരുപാര്‍ട്ടികളും പറഞ്ഞു. ശിവസേനയെ കുറിച്ച് ബിജെപി ജനങ്ങള്‍ക്കിടയില്‍ പല കാര്യങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് മാറ്റിയെടുക്കാന്‍ ശിവ സമ്പര്‍ക്ക മോഹിം എന്ന ജനകീയ പദ്ധതി നടത്തുന്നുണ്ടെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. വിദര്‍ഭയിലും മറാത്ത് വാഡയിലുമുള്ള പത്തൊന്‍പതോളം ജില്ലകളിലാണ് ഈ ജനകീയ മുന്നേറ്റം നടത്തുന്നത്.
ശിവസേന ഒരിക്കലും മജ്‌ലിസ് പാര്‍ട്ടി പോലെയുള്ള പാര്‍ട്ടികളുമായി ചേരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔറംഗസേബിന്റെ ശവകുടീരത്തിന് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നവരുമായി ഞങ്ങളൊരിക്കലും ചേരില്ല. പാര്‍ട്ടിയുടെ ഹിന്ദുത്വത്തെ സംശയിക്കുന്നവരെ തകര്‍ക്കണമെന്നും ഉദ്ധവ് പറഞ്ഞുവെന്ന് റാവത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശിവസേന ജനാബ് സേന എന്ന് വിശേഷിപ്പിച്ചിരുന്നു ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്. രാഷ്ട്രീയത്തിന് മുകളിലാണ് ശിവസേന ഹിന്ദുത്വത്തെ കാണുന്നത്. ശിവസേന ഹിന്ദുത്വ സംഘടനയാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഞങ്ങളുടേത് കലര്‍പ്പില്ലാത്ത ഹിന്ദുത്വമാണ്. പാകിസ്താന്‍ അനുകൂല, വിഘടനവാദികളായ പിഡിപിയുമായി സര്‍ക്കാരുണ്ടാക്കിയവരാണ് ബിജെപി. അവരാണ് യഥാര്‍ത്ഥ ജനാബ് സേനയെന്നും റാവത്ത് പറഞ്ഞു.












Click it and Unblock the Notifications