കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നോ മുസ്ലീം' പരസ്യം വിവാദമാകുന്നു

Google Oneindia Malayalam News

മുംബൈ: ഫ്ളാറ്റ് വില്‍പ്പനയ്ക്കുള്ള ഓണ്‍ലൈന്‍ പരസ്യം വിവാദമാകുന്നു. മൂന്ന് കോടി രൂപയ്ക്ക് രണ്ട് ബെഡ് റൂം ഫ്ളാറ്റ് വില്‍പ്പനയ്ക്ക് എന്ന പരസ്യത്തിനുള്ള വിശദീകരണ കുറിപ്പിലാണ് വിവാദമായ പരാമര്‍ശം കടന്നുകൂടിയിരിക്കുന്നത്. കാര്‍ പാര്‍ക്കിങ് സൗകര്യവും മുസ്ലീങ്ങളൊന്നുമില്ലെന്ന പ്രത്യേകതയും പരസ്യത്തില്‍ ഉയര്‍ത്തികാട്ടിയിട്ടുണ്ട്. പ്രസിദ്ധ ഓണ്‍ലൈന്‍ പോര്‍ട്ടലായ 99acres.comലാണ് വിവാദമായ പരസ്യം വന്നിരിക്കുന്നത്.

ഒക്ടോബര്‍ 27നാണ് ഈ പരസ്യം പോസ്റ്റ് ചെയ്തത്. പരസ്യത്തിനെതിരേ അഭിഭാഷകനായ ഷെസാദ് പൂനാവാല ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി കഴിഞ്ഞു. വെബ്‌സൈറ്റിനെതിരേയും പരസ്യം പോസ്റ്റ് ചെയ്ത ബ്രോക്കര്‍ക്കെതിരേയുമാണ് പരാതി.

99 Acres

സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില മുന്‍വിധികളുടെ സൂചനയാണിത്. മുസ്ലീങ്ങള്‍ ശല്യക്കാരാണെന്ന ചിന്തയുടെ ഭാഗമാണിത്. വെബ്‌സൈറ്റ് പരസ്യം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണം-എന്‍ഡിടിവി പ്രതിനിധിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിഭാഷന്‍ വ്യക്തമാക്കി.

പരസ്യത്തെ കുറിച്ച് ബ്രോക്കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുസ്ലീങ്ങള്‍ക്ക് കെട്ടിടമോ സ്ഥലമോ വില്‍ക്കില്ലെന്ന് നിഷ്‌കര്‍ഷിക്കുന്ന ഒട്ടേറെ പേര്‍ മുംബൈയിലുണ്ട്. ഇത് പരസ്യത്തില്‍ പരാമര്‍ശിക്കേണ്ടി വരിക സ്വാഭാവികമാണ്. പക്ഷേ, അത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാവാതെ നോക്കാന്‍ കമ്പനി പോസ്റ്റിങ് സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് റിയാലിറ്റി പോര്‍ട്ടല്‍ കമ്പനി അറിയിച്ചു.

English summary
The online ad for a two-bedroom flat for sale for three crores in Mumbai highlighted the fact that it was furnished and had lots of natural light. Included in the descriptor, along with "with car parking" was "no Muslims."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X