ഒമിക്രോൺ വകഭേദം; ദക്ഷിണാഫ്രിക്കയിലെ യാത്രക്കാർക്ക് മുംബൈ വിമാനത്താവളത്തിൽ പരിശോധന; മേയർ
ഒമിക്രോൺ വകഭേദം; ദക്ഷിണാഫ്രിക്കയിലെ യാത്രക്കാർക്ക് മുംബൈ വിമാനത്താവളത്തിൽ പരിശോധന; മേയർ
മുംബൈ: പുതുതായി കണ്ടെത്തിയ ഒമിക്രോൺ കോവിഡ് വകഭേദത്തെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നും മുബൈ നഗരത്തിലേക്ക് എത്തുന്ന എല്ലാവരെയും പരിശോധനയ്‌ക്ക് വിധേയമാക്കും. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മേയർ കിഷോരി പെഡ്‌നേക്കർ ആണ് ഇക്കാര്യം അറിയിച്ചത്.
ദക്ഷിണാഫ്രിക്ക, ബോട്‌സ്‌വാന, ഹോങ്കോങ്ങ് എന്നിവിടങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ എന്ന പുതിയ കൊറോണ വൈറസ് വകഭേദത്തെ തുടർന്നാണ് നടപടി.

ദക്ഷിണാഫ്രിക്ക, ബോട്‌സ്‌വാന, ഹോങ്കോങ്ങ് എന്നിവിടങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ എന്ന പുതിയ കൊറോണ വൈറസ് വകഭേദത്തെ തുടർന്നാണ് നടപടി. യാത്രക്കാരിൽ പുതിയ കൊറോണ വൈറസ് വകഭേദം ഉണ്ടോ എന്ന് മനസ്സിലാക്കാൻ വേണ്ടി സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും.
"പുതിയ കൊവിഡ് വകഭേദത്തെ കുറിച്ച് ഇപ്പോൾ തന്നെ ആളുകൾ ആശങ്കാകുലരാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവരെ ക്വാറന്റൈൻ ചെയ്യുമെന്നും സമഗ്രം ആയ പരിശോധനകളോടെ ജീനോം സീക്വൻസിങ് നടത്തുമെന്നും" മേയർ പറഞ്ഞു.

തുടർന്ന്, കിഷോരി പെഡ്‌നേക്കർ കൂട്ടി ച്ചേർത്തു, " ക്രിസ്മസ് അടുത്തിരിക്കുന്നു, ലോകമെമ്പാടും ഉളള നിരവധി ആളുകൾ മഹാരാഷ്ട്രയിലേക്കും മുംബൈയിലേക്കും അവരുടെ കുടുംബങ്ങളിലേക്ക് ആഘേഷത്തിന് വേണ്ടി വരും. ബി എം സി എല്ലാ കോവിഡ് മുൻ കരുതൽ നടപടികളും സ്വീകരിക്കുന്നു. ഈ വകഭേഗം പല രാജ്യങ്ങളിലും ആശങ്കാ ജനകമായ വിഷയമായി മാറിയിരിക്കുന്നു, അതിനാൽ ഞങ്ങൾ തയ്യാറാകണം." മേയർ വ്യക്തമാക്കി.

പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ മുഖം മൂടി ധരിക്കുന്നതും വൈറസിന് എതിരെ സാനിറ്റൈസർ ഉപയോഗിക്കുന്നതും പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കുന്നതും തുടരാൻ അവർ മുംബൈയിലെ പൗരന്മാരോട് അഭ്യർത്ഥിച്ചു. അതേസമയം, നിലവിൽ , ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിൽ എത്തുന്ന യാത്രക്കാർക്ക് വേണ്ടി ക്വാറന്റൈൻ നിയമങ്ങളെ കുറിച്ച് ബി എം സി യോ മുംബൈ വിമാനത്തിന് ഔപചാരികമായ പത്ര കുറിപ്പ് നൽകിയിട്ടില്ല.

പുതിയ വകഭേദത്തെ തുടർന്ന് ഗുജറാത്തിലെ മുൻകരുതലുകൾ :-
യൂറോപ്പ്, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്‌വെ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ഗുജറാത്ത് സർക്കാർ ആർ ടി - പി സി ആർ കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിർബന്ധമാക്കി.
കഴിഞ്ഞ ദിവസം, ലോകാരോഗ്യ സംഘടന സാർസ് കോവിഡ് വകഭേദത്തെ ബി.1.1.529 എന്ന 'ആശങ്കയുടെ വകഭേദം' ആയി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ഇസ്രായേൽ, ബോട്‌സ്വാന എന്നിവിടങ്ങളിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദത്തെ ഒമിക്രോൺ എന്ന പേര് നിർവ്വജിക്കുകയും ചെയ്തു.
Recommended Video

കൊറോണ വൈറസിന്റെ ഭാഗമായ ഡെൽറ്റ വകഭേദത്തിൽ ഉൾപ്പെടുന്ന അതേ വിഭാഗത്തിൽ തന്നെ ഈ വകഭേദത്തെ ലോകാരോഗ്യ സംഘടന തരം തിരിച്ചിട്ടുണ്ട്. ഈ പുതിയ കോവിഡ് -19 ഭീഷണി തടയുന്നതിനായി, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ യാത്രാ നിരോധനം ഏർപ്പെടുത്തി തുടങ്ങി.
ഒമിക്രോണിന്റെ യഥാർത്ഥത്തിൽ ഉളള അപകട സാധ്യതകൾ ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ , ഇതിന്റെ ആദ്യകാല തെളിവുകൾ സൂചിപ്പിക്കുന്നത് വളരെ പെട്ടെന്ന് പകരുന്ന വകഭേദത്തോട് താരതമ്യം ചെയ്യുമ്പോൾ ഈ വകഭേദത്തിന് വീണ്ടും അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ് എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
അതേസമയം, കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിനിടെ, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം 'ബി.1.1.529' ആഗോള തലത്തില്‍ കടുത്ത ആശങ്ക ഉയര്‍ത്തി. വ്യാപനശേഷി കൂടുതലായതിനാല്‍ ഇത് ഡെല്‍റ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്. ബി.1.1.529 വകഭേദത്തിന് ആകെ 50 ജനിതക വ്യതിയാനങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. ഇതില്‍ 30 എണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്. നിലവിലെ വാക്‌സിനുകളുടെയെല്ലാം ലക്ഷ്യം സ്‌പൈക്ക് പ്രോട്ടീനാണ്. ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. അതുകൊണ്ട് മുമ്പത്തെ വകഭേദത്തെക്കാള്‍ വ്യാപനശേഷിയുള്ളതാക്കാന്‍ ഇടയാക്കുമോ പുതിയ വകഭേദമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍. ഡെല്‍റ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ സംഭവിച്ച കെ.417എന്‍ എന്ന ജനിതകവ്യതിയാനമാണ്. ഇപ്പോള്‍ പുതുതായി രൂപപ്പെട്ട ബി.1.1.529 വകഭേദം അക്കൂട്ടത്തില്‍പ്പെട്ടതാണോയെന്ന് വ്യക്തമല്ല.












Click it and Unblock the Notifications