കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ അമരാവതിയില്‍ നാളെ മുതല്‍ വീണ്ടും ലോക്ഡൗണ്‍, ഒരാഴ്ച്ചത്തേക്ക്, കൊവിഡ് കൂടുന്നു!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍. അമരാവതി ജില്ലയിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഒരാഴ്ച്ചത്തേക്കാണ് ലോക്ഡൗണ്‍. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്രയിലും കേരളത്തിലും അടക്കം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാരാഷ്ട്രയില്‍ പ്രത്യേക ജാഗ്രത വേണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ഡൗണ്‍ ഒരു ജില്ലയില്‍ വന്നിരിക്കുന്നത്. നാളെ വൈകീട്ട് മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കുമെന്ന് മന്ത്രി യശോമതി താക്കൂര്‍ പറഞ്ഞു.

1

ഏഴ് ദിവസത്തെ കര്‍ശനമായ ലോക്ഡൗണാണ് അമരാവതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സാധന സേവനങ്ങള്‍ മാത്രമാണ് ഈ അവസരത്തില്‍ ലഭിക്കുക. അതേസമയം ജനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ഡൗണ്‍ ഇനിയും നീട്ടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് അവശ്യ സര്‍വീസ് ഒഴിച്ച് ബാക്കി ഒന്നും അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് മന്ത്രി താക്കൂര്‍ പറഞ്ഞു. നേരത്തെ മഹാരാഷ്ട്രയില്‍ കേസുകള്‍ കുറഞ്ഞിരുന്നെങ്കിലും രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ ഉള്ളത് അവിടെ തന്നെയാണ്.

നേരത്തെ പൂനെയിലെ ജില്ലാ ഭരണകൂടം ഫെബ്രുവരി 28 വരെ സ്‌കൂളുകളും കോച്ചിംഗ് സെന്ററുകളും അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമരാവതിയും കടുത്ത നിയന്ത്രണത്തിലേക്ക് വന്നത്. ഉപമുഖ്യമന്ത്രി അജിത് പവാറും മുതിര്‍ന്ന ഉദ്യോഗസ്ഥരും അമരാവതിയില്‍ കൊവിഡ് സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷമാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ജില്ലയിലെ സാഹചര്യം ഗുരുതരമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നേരത്തെ മന്ത്രി വിജയ് വാഡേതിവാര്‍ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ഉദ്ധവ് താക്കറെയുമായി മന്ത്രിമാര്‍ നടത്തുന്ന യോഗത്തിന് ശേഷമേ കര്‍ഫ്യൂവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ. നാഗ്പൂര്‍, അകോല, അമരാവതി, യവത്മല്‍, മുംബൈ, പൂനെ എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ച് കയറുകയാണ്. ജില്ലാ അധികൃതരോട് ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6281 കൊവിഡ് കേസുകളും 40 മരണങ്ങളുമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെയാണ് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്.

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

English summary
one week lockdown imposed in maharashtra's amaravati after covid case rising
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X