കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മൂന്നാം മുന്നണിയെ പിന്തുണയ്ക്കും?

Google Oneindia Malayalam News

മുംബൈ: എന്‍ ഡി എ സര്‍ക്കാരിനെ ഒഴിവാക്കാന്‍ വേണ്ടി കോണ്‍ഗ്രസ് മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കാന്‍ പോലും തയ്യാർ. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് ഇക്കാര്യം വ്യക്തമാക്കി ഏറ്റവും ഒടുവില്‍ രംഗത്ത് വന്നിരിക്കുന്നത്. മൂന്നാം മുന്നണിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഇപ്പോഴും സജീവമാണ് എന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാം മുന്നണിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം അടഞ്ഞ അധ്യായമല്ല. മുംബൈയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടും - നെറ്റ് വര്‍ക്ക് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചവാന്‍ പറഞ്ഞു. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി ജെ പി 170 - 180 സീറ്റുകളില്‍ പോലും എത്തില്ല. അഭിപ്രായ സര്‍വ്വേകള്‍ പണ്ടും തെറ്റിയിട്ടുണ്ട്.

prithviraj-chavan

2009 ല്‍ യു പി എയ്ക്ക് അഭിപ്രായ സര്‍വ്വേകള്‍ പ്രവചിച്ചതിലും കൂടുതല്‍ സീറ്റുകള്‍ കിട്ടി. ഇത്തവണയും അത് ആവര്‍ത്തിക്കും. പട്ടികയില്‍ പേരില്ലാത്തത് വോട്ട് ചെയ്യാതിരിക്കാനുള്ള കാരണമായി പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈയിലെ ആളുകളില്‍ കൂടുതല്‍ പേരും വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന കാരണത്താല്‍ വോട്ട് ചെയ്യാനെത്തിയിരുന്നില്ല.

പട്ടികയില്‍ പേരില്ല എന്ന് പരാതി പറയുന്ന കോര്‍പറേറ്റുകളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതൊക്കെ നേരത്തെ തന്നെ ചെക്ക് ചെയ്ത് വേണ്ട നടപടികള്‍ എടുക്കേണ്ടതായിരുന്നു. വിദേശത്തേക്ക് ഫ്‌ളൈറ്റില്‍ പോകുമ്പോള്‍ തങ്ങളുടെ പേരില്ലേ എന്ന് ഇവര്‍ ഉറപ്പുവരുത്താറില്ലേ. തെരുവില്‍ കഴിയുന്നവര്‍ ഇത്തരം പരാതി പറഞ്ഞാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. 52 ശതമാനം പേര്‍ മാത്രമാണ് ഏപ്രില്‍ 24 ന് മുംബൈയില്‍ വോട്ട് ചെയ്തത്.

English summary
Prithviraj Chavan says option of Congress support to Third Front open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X