ആര്‍ത്തവത്തെ തുടര്‍ന്നുള്ള വയറുവേദന സഹിയ്ക്കാനാകാതെ 20കാരി ആത്മഹത്യ ചെയ്തു
മുംബൈ: ആര്‍ത്തവത്തെത്തുടര്‍ന്നുള്ള അമിത രക്തസ്രാവവും വയറുവേദനയും കാരണം 20കാരി ജീവനൊടുക്കി. മുംബൈ സ്വദേശിയായ യുവതിയാണ് തൂങ്ങി മരിച്ചത്. ആര്‍ത്തവത്തെ തുടര്‍ന്നുള്ള ശാരീരിക വിഷമതകളാല്‍ യുവതി അതീവ ദുഖിതയായിരുന്നു.
സോണാല്‍ ഗാവേര്‍നര്‍ എന്ന യുവതിയാണ് ജീവനൊടുത്തിയത്. ഞായറാഴ്ചയാണ് സംഭവം നടക്കുന്നതെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് ഇപ്പോഴാണ്. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സോണാല്‍ തൂങ്ങി മരിയ്ക്കുന്നത്.

വീട്ടുജോലി ചെയ്താണ് സോണാലിനേയും സഹോദരിയേയും അമ്മ വളര്‍ത്തുന്നത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം സോണാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു. ഇതിന് പുറമെ ആര്‍ത്തവ സംബന്ധമായ വിഷമതകള്‍ കൂടിയായപ്പോള്‍ അത് കുടുംബത്തെ കടക്കെണിയില്‍ എത്തിയ്ക്കുമെന്നും യുവതി ഭയപ്പെട്ടിരുന്നു. ശിവാജി നഗര്‍ പൊലീസ് കേസെടുത്തു.












Click it and Unblock the Notifications