ഒരു കോടി രൂപ കൈക്കൂലി; എസ്ഐക്ക് സസ്പെന്ഷന്
മുംബൈ: ഒരു കോടി രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ദില്ലിയിലാണ് വാര്‍ത്ത എന്ന് തെറ്റിദ്ധരിക്കരുത്. സംഭവം നടന്നത് മുംബൈയിലാണ്. കൈക്കൂലി വാങ്ങുന്നവരെ ഒരുനിമിഷം സര്‍വ്വീസില്‍ വെച്ചു പൊറുപ്പിക്കില്ല എന്ന് കെജ്രിവാള് ദില്ലിയില്‍ പറഞ്ഞപ്പോള്‍ നടപടികള്‍ മുംബൈയിലും കണ്ടുതുടങ്ങിയത് പുതുവര്‍ഷത്തിലെ പ്രതീക്ഷയേകുന്ന കാഴ്ചയായി.
നവി മുംബൈയിലെ ഉറണ്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണത്തിന് ഒടുവില്‍ സര്‍വ്വീസില്‍ നിന്നും പുറത്തായത്. ഒരു കോടി രൂപ കൈക്കൂലി വാങ്ങിയതിനാണ് സ്റ്റേഷന് അധികാരിയായ വാല്‍ചന്ദ് മുന്ദെയെ പോലീസ് കമ്മീഷണര്‍ അശോക് ശര്‍മ സസ്പെന്‍ഡ് ചെയ്തത്. ഒരു കോടി രൂപ പ്രതിഫം കൈപ്പറ്റി നാല് പ്രതികളെ വെറുതെവിട്ടു എന്നാണ് ഇയാള്‍ക്കെതിരായ പരാതി.

ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ഷിര്സാദാണ് വാല്‍ചന്ദ് മുന്ദെയ്ക്കെതിരായി മൊഴി നല്‍കിയത്. ആഗസ്ത് മാസത്തിലായിരുന്നു കള്ളക്കടത്ത് കേസില്‍ പിടിക്കപ്പെട്ട നാലുപേരെ വാല്‍ചന്ദ് മുന്ദെ ഒരുകോടി രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചത്. എന്നാല്‍ ദീപക് ഷിര്‍സാദ് തന്റെ ഇമേജ് തകര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു മുന്ദെയുടെ പ്രതികരണം.
ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ഷിര്സാദിനാണ് കള്ളക്കടത്തുകാരുമായി ബന്ധം എന്നും ഇയാള്‍ ആരോപിച്ചു. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണത്തില്‍ മുന്ദെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതായി അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ബി സൂര്യവാന്‍ഷി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications