കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കോടി രൂപ കൈക്കൂലി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

മുംബൈ: ഒരു കോടി രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ദില്ലിയിലാണ് വാര്‍ത്ത എന്ന് തെറ്റിദ്ധരിക്കരുത്. സംഭവം നടന്നത് മുംബൈയിലാണ്. കൈക്കൂലി വാങ്ങുന്നവരെ ഒരുനിമിഷം സര്‍വ്വീസില്‍ വെച്ചു പൊറുപ്പിക്കില്ല എന്ന് കെജ്രിവാള്‍ ദില്ലിയില്‍ പറഞ്ഞപ്പോള്‍ നടപടികള്‍ മുംബൈയിലും കണ്ടുതുടങ്ങിയത് പുതുവര്‍ഷത്തിലെ പ്രതീക്ഷയേകുന്ന കാഴ്ചയായി.

നവി മുംബൈയിലെ ഉറണ്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തിന് ഒടുവില്‍ സര്‍വ്വീസില്‍ നിന്നും പുറത്തായത്. ഒരു കോടി രൂപ കൈക്കൂലി വാങ്ങിയതിനാണ് സ്റ്റേഷന്‍ അധികാരിയായ വാല്‍ചന്ദ് മുന്ദെയെ പോലീസ് കമ്മീഷണര്‍ അശോക് ശര്‍മ സസ്‌പെന്‍ഡ് ചെയ്തത്. ഒരു കോടി രൂപ പ്രതിഫം കൈപ്പറ്റി നാല് പ്രതികളെ വെറുതെവിട്ടു എന്നാണ് ഇയാള്‍ക്കെതിരായ പരാതി.

maharashtra

ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ഷിര്‍സാദാണ് വാല്‍ചന്ദ് മുന്ദെയ്‌ക്കെതിരായി മൊഴി നല്‍കിയത്. ആഗസ്ത് മാസത്തിലായിരുന്നു കള്ളക്കടത്ത് കേസില്‍ പിടിക്കപ്പെട്ട നാലുപേരെ വാല്‍ചന്ദ് മുന്ദെ ഒരുകോടി രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചത്. എന്നാല്‍ ദീപക് ഷിര്‍സാദ് തന്റെ ഇമേജ് തകര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു മുന്ദെയുടെ പ്രതികരണം.

ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ഷിര്‍സാദിനാണ് കള്ളക്കടത്തുകാരുമായി ബന്ധം എന്നും ഇയാള്‍ ആരോപിച്ചു. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തില്‍ മുന്ദെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതായി അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ബി സൂര്യവാന്‍ഷി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

English summary
Police officer suspended for taking Rs 1 crore bribe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X