14 വര്‍ഷം മുമ്പ് മോഷണം പോയ പഴ്സ് തിരികെ ലഭിച്ചു; ഒന്നും നഷ്ടമായില്ല, പക്ഷെ നോട്ട് നിരോധനം പണിയായി
മുംബൈ: 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം പോയ പഴ്സ് തിരികെ ലഭിച്ചതിന്റെ കൗതുകത്തിലാണ് മഹാരാഷ്ട്രയിലെ പന്‍വേല്‍ സ്വദേശിയായ ഹേമന്ദ് പഡാല്‍ക്കര്‍. 2006 ല്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്- പന്‍വേല്‍ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കവെയാണ് പഡാല്ക്കറുടെ പഴ്സ് മോഷ്ടിക്കപ്പെടുന്നത്. അന്ന് തന്നെ അദ്ദേഹം റെയില്‍വെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ ഏതാനും തവണ സ്റ്റേഷനില്‍ ചെന്ന് അന്വേഷിച്ചെങ്കിലും കേസില്‍ യാതൊരു പുരോഗമനവും ഇല്ലാത്തതിനാല്‍ പഡാല്‍ക്കര്‍ പതിയെ ആ സംഭവം തന്നെ മറന്നു.

കഴിഞ്ഞ ഏപ്രിലില്‍
എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ അപ്രതീക്ഷിതമായി പഡോല്ക്കറെ തേടി പോലീസിന്റെ ഒരു കോള്‍ വന്നു. താങ്കളുടെ പഴ്സ് കണ്ടെത്തിയിട്ടുണ്ടെന്നും സ്റ്റേഷനില്‍ എത്തിയാല്‍ അത് നല്‍കാമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. എന്നാല്‍ പഴ്സ് എപ്പോഴാണ് കണ്ടെത്താന്‍ കഴിഞ്ഞത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പറഞ്ഞില്ല.
Recommended Video

ഇളവ് വന്നതോടെ
സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ അന്ന് സ്റ്റേഷനില്‍ എത്തി പെഴ്സ് കൈപ്പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പിന്നീട് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കഴിഞ്ഞ ദിവസമാണ് പഡോല്ക്കര് സ്റ്റേഷനിലെത്തി 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട പഴ്സ് തിരികെ സ്വീകരിച്ചത്.

900 രൂപ
പഴ്സിലുണ്ടായിരുന്ന മുഴുവന്‍ തുക കിട്ടിയില്ലെങ്കിലും പഴ്സിലെ മറ്റ് രേഖകള്‍ നഷ്ടമായിരുന്നില്ല. 2016ല്‍ നിരോധിച്ച 500 രൂപ നോട്ട് അടക്കം 900 രൂപയായിരുന്നു പഴ്സിലുണ്ടായിരുന്നത്. ബാക്കിയുള്ള 400 രൂപയില്‍ 100 രൂപ പഴ്സ് തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാംപ് പേപ്പര്‍ വാങ്ങിയ ഇനത്തില്‍ പോലീസ് ഈടാക്കി.

മറ്റ് പലരും
ബാക്കി 300 രൂപ മാത്രമാണ് പഡാല്‍ക്കര്‍ക്ക് കിട്ടിയത്. അസാധു നോട്ട് മാറ്റാന്‍ കഴിഞ്ഞാല്‍ 500 രൂപയും തിരികെ നല്‍കാമെന്നും പോലീസ് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. നഷ്ടപെട്ട പഴ്സ് തേടി മറ്റ് പലരും തന്നെ പോലെ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പഴ്സുകളിലെല്ലാം അസാധു നോട്ടായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications