കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 വര്‍ഷം മുമ്പ് മോഷണം പോയ പഴ്സ് തിരികെ ലഭിച്ചു; ഒന്നും നഷ്ടമായില്ല, പക്ഷെ നോട്ട് നിരോധനം പണിയായി

Google Oneindia Malayalam News

മുംബൈ: 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം പോയ പഴ്സ് തിരികെ ലഭിച്ചതിന്‍റെ കൗതുകത്തിലാണ് മഹാരാഷ്ട്രയിലെ പന്‍വേല്‍ സ്വദേശിയായ ഹേമന്ദ് പഡാല്‍ക്കര്‍. 2006 ല്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്- പന്‍വേല്‍ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കവെയാണ് പഡാല്‍ക്കറുടെ പഴ്സ് മോഷ്ടിക്കപ്പെടുന്നത്. അന്ന് തന്നെ അദ്ദേഹം റെയില്‍വെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ ഏതാനും തവണ സ്റ്റേഷനില്‍ ചെന്ന് അന്വേഷിച്ചെങ്കിലും കേസില്‍ യാതൊരു പുരോഗമനവും ഇല്ലാത്തതിനാല്‍ പഡാല്‍ക്കര്‍ പതിയെ ആ സംഭവം തന്നെ മറന്നു.

കഴിഞ്ഞ ഏപ്രിലില്‍

കഴിഞ്ഞ ഏപ്രിലില്‍

എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ അപ്രതീക്ഷിതമായി പഡോല്‍ക്കറെ തേടി പോലീസിന്‍റെ ഒരു കോള്‍ വന്നു. താങ്കളുടെ പഴ്സ് കണ്ടെത്തിയിട്ടുണ്ടെന്നും സ്റ്റേഷനില്‍ എത്തിയാല്‍ അത് നല്‍കാമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. എന്നാല്‍ പഴ്സ് എപ്പോഴാണ് കണ്ടെത്താന്‍ കഴിഞ്ഞത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പറഞ്ഞില്ല.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam
ഇളവ് വന്നതോടെ

ഇളവ് വന്നതോടെ

സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ അന്ന് സ്റ്റേഷനില്‍ എത്തി പെഴ്സ് കൈപ്പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പിന്നീട് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കഴിഞ്ഞ ദിവസമാണ് പ‍ഡോല്‍ക്കര്‍ സ്റ്റേഷനിലെത്തി 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട പഴ്സ് തിരികെ സ്വീകരിച്ചത്.

900 രൂപ

900 രൂപ

പഴ്സിലുണ്ടായിരുന്ന മുഴുവന്‍ തുക കിട്ടിയില്ലെങ്കിലും പഴ്സിലെ മറ്റ് രേഖകള്‍ നഷ്ടമായിരുന്നില്ല. 2016ല്‍ നിരോധിച്ച 500 രൂപ നോട്ട് അടക്കം 900 രൂപയായിരുന്നു പഴ്സിലുണ്ടായിരുന്നത്. ബാക്കിയുള്ള 400 രൂപയില്‍ 100 രൂപ പഴ്‌സ് തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാംപ് പേപ്പര്‍ വാങ്ങിയ ഇനത്തില്‍ പോലീസ് ഈടാക്കി.

മറ്റ് പലരും

മറ്റ് പലരും

ബാക്കി 300 രൂപ മാത്രമാണ് പഡാല്‍ക്കര്‍ക്ക് കിട്ടിയത്. അസാധു നോട്ട് മാറ്റാന്‍ കഴിഞ്ഞാല്‍ 500 രൂപയും തിരികെ നല്‍കാമെന്നും പോലീസ് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. നഷ്ടപെട്ട പഴ്സ് തേടി മറ്റ് പലരും തന്നെ പോലെ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പഴ്‌സുകളിലെല്ലാം അസാധു നോട്ടായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 ജലനിരപ്പ് 982 ല്‍ എത്തിയിട്ടും ഡാം ഷട്ടര്‍ അടച്ചില്ല; അപ്പര്‍ക്രസ്റ്റ് ലെവല്‍ വരെ താഴ്ത്തും:കളക്ടര്‍ ജലനിരപ്പ് 982 ല്‍ എത്തിയിട്ടും ഡാം ഷട്ടര്‍ അടച്ചില്ല; അപ്പര്‍ക്രസ്റ്റ് ലെവല്‍ വരെ താഴ്ത്തും:കളക്ടര്‍

ഷോർണൂരിൽ അനാശ്യാസത്തിനിടെ പിടിയിലായ യുവതിക്ക് കൊവിഡ്, അറസ്റ്റിലായ പത്ത് പേരും നിരീക്ഷണത്തില്‍ഷോർണൂരിൽ അനാശ്യാസത്തിനിടെ പിടിയിലായ യുവതിക്ക് കൊവിഡ്, അറസ്റ്റിലായ പത്ത് പേരും നിരീക്ഷണത്തില്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ ഇനി അതിവേഗ ഇന്റര്‍നെറ്റ്; കടലിനടിയിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ ഇനി അതിവേഗ ഇന്റര്‍നെറ്റ്; കടലിനടിയിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍

English summary
Police returns stolen purse after 14 years; Invalid note in purse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X