കാണാതായ സിനിമാനടി കാമുകനൊപ്പം ചെന്നൈയില്‍
മുംബൈ: ദുരൂഹ സാഹചര്യത്തില്‍ കാണാതായ മറാത്തി നടി അൽക പുനേവറിനെ കാമുകനോടൊപ്പം ചെന്നൈയില്‍ വെച്ച് പിടികൂടി. മുംബൈയില്‍ നിന്നും പുനെയിലേക്കുള്ള യാത്രാമദ്ധ്യേ 2013 ഡിസംബര്‍ 27 നാണ് ഇവരെ കാണാതായത്. കാമുകനൊപ്പം പിടിയിലായ നടിയെ ചെന്നൈ പോലീസ് മുംബൈയില്‍ നിന്നുമെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
പോലീസ് സംഘത്തിന്റെ ശ്രദ്ധ തിരിക്കാനായി തെറ്റായ വിവരങ്ങളും തെളിവുകളും സൃഷ്ടിച്ചതിന് മുംബൈ പോലീസ് അല്‍ക പുനേവറിനെതിരെ കേസെടുത്തു. അല്‍ക പുനേവറിനെ കാണാതായ കേസ് അന്വേഷിക്കുന്ന ഖോപ്രി സീനിയര്‍ വനിതാ പോലീസ് ഓഫീസറും മറ്റ് രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരുമാണ് മുംബൈയില്‍ നിന്നും ചെന്നൈയിലെത്തിയത്.

ചെന്നൈ പൂനമല്ലി ഹൈ റോഡിലെ ഒരു ഹോസ്റ്റലില്‍ നിന്നാണ് അല്‍ക പുനേവറിനെയും കാമുകന് അലോക് പലിവാളിനെയും പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പന്‍വേല്‍ സ്വദേശിയാണ് അലോക്. പുനെയിലേക്കുള്ള യാത്രക്കിടെ കാണാതായി എന്ന് തെറ്റിദ്ധരിപ്പിച്ച് അല്‍ക കാമുകന് അലോകിനൊപ്പം ചെന്നൈയിലെത്തി ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
അല്‍ക പുനേവറിന്റെ ഫേസ്ബുക്ക് ഫ്രണ്ടാണ് അലോക് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫ്രണ്ട്ഷിപ്പ് പ്രണയത്തിലെത്തിയതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷിച്ച് വരുന്നവരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് കാര്‍ കൊക്കയിലേക്ക് തള്ളിയിട്ടത്. മറാത്തി നടിയായ അല്‍ കപുനേവര് എന്ന 44 കാരി ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊക്കയില്‍ കാര്‍ മറിഞ്ഞത് കണ്ട പോലീസ് അല്‍ക കൊല്ലപ്പെട്ടു എന്ന നിഗമനത്തിലായിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications