Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പില്‍ നിന്നും രാജിവച്ച ഗായികയുടെ പ്രതികരണം

മുംബൈ: താന്‍ വിചാരിച്ചത് പോലെയല്ല രാഷ്ട്രീയമെന്ന് ബോളിവുഡ് ഗായിക ജസ്പീന്ദര്‍ നരൂല. താന്‍ പ്രതീക്ഷിച്ചതൊന്നും അല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അതിനാല്‍ താന്‍ ആംആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള അംഗത്വം രാജി വയ്ക്കുകയാണെന്നും ഗായിക പറഞ്ഞു. 2014 ഫെബ്രുവരിയിലാണ് ജസ്പീന്ദര്‍ ആപ്പില്‍ അംഗമായത്.

താന്‍ ആഗ്രഹിച്ച തരത്തിലുള്ള രാഷ്ട്രീയമാണ് ആംആദ്മി പാര്‍ട്ടിയ്ക്കുള്ളതെന്ന് കരുതിയാണ് അംഗത്വം എടുത്തതെന്നും എന്നാല്‍ അതൊന്നുമല്ല പാര്‍ട്ടിയില്‍ സംഭവിയ്ക്കുന്നതെന്നും അതിനാലാണ് തന്റെ രാജിയെന്നും ഗായിക ഡെയ്‌ലിഭാസ്‌ക്കറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Jaspinder

രാഷ്ട്രീയത്തിലെ കിടമത്സരങ്ങളോട് തനിയ്ക്ക് താത്പര്യമില്ലെന്നും പാട്ടിനോടാണ് കൂടുതല്‍ പ്രിയമെന്നും ഗായിക പറഞ്ഞു. വാരണാസിയില്‍ മോദിയും കെജ്രിവാളും തമ്മില്‍ പോരാട്ടമുണ്ടായാല്‍ അതില്‍ ആര് ജയിക്കുമെന്നത് പ്രവചനാധീതമാണെന്നും രാഷ്ട്രീയത്തില്‍ എന്തും എപ്പോഴും സംഭവിയ്ക്കാമെന്നും ഗായിക പറയുന്നു.

സെലിബ്രിറ്റികള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് തനിയ്ക്ക് താത്പര്യമില്ലെന്നും തന്നെപ്പോലുള്ള ഗായികമാര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ ശോഭിയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+