കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യനെ ക്രിമിനലാക്കി മാറ്റുകയാണെന്ന് പൂജാ ബേദി, 23 വയസ്സില്‍ ഷാരൂഖ് താരമെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റും ജയില്‍ വാസവുമൊക്കെയാണ് കഴിഞ്ഞ കുറച്ച് ദിവസമായി എല്ലായിടത്തും ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ആര്യനെതിരെ ശക്തമായ തെളിവുകള്‍ എന്‍സിബിക്ക് കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ കസ്റ്റഡിയും ജയില്‍വാസവും തുടരുകയാണ്.

ആര്യന്‍ ഖാന് ജയിലില്‍ കൗണ്‍സിലിംഗ്, എന്‍സിബി മാത്രമല്ല, സമീര്‍ വാംഖഡെയോട് താരപുത്രന്‍ പറഞ്ഞത് ഇങ്ങനെആര്യന്‍ ഖാന് ജയിലില്‍ കൗണ്‍സിലിംഗ്, എന്‍സിബി മാത്രമല്ല, സമീര്‍ വാംഖഡെയോട് താരപുത്രന്‍ പറഞ്ഞത് ഇങ്ങനെ

ഷാരൂഖ് ഖാനും ഗൗരിക്കും ഉറക്കമില്ലാത്ത രാത്രികളാണ് ഇപ്പോഴുള്ളതെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ബോളിവുഡില്‍ നിന്ന് ഷാരൂഖിനുള്ള പിന്തുണ വര്‍ധിച്ച് വരികയാണ്. ഇപ്പോഴിതാ നടി പൂജാ ബേദിയാണ് ഷാരൂഖിനെയും ആര്യനെയും പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയക്ക് ഇതത്ര പിടിച്ചിട്ടില്ല.

1

ആര്യന്‍ ഖാനില്‍ നിന്ന് ഒരു മയക്കുമരുന്നും പിടിച്ചിട്ടില്ല. എങ്കില്‍ ഒരു നിരപരാധിയായ കുട്ടിയെ ദിവസങ്ങളോളം ജയിലില്‍ അടയ്ക്കുന്നത് ഒട്ടും ന്യായമായ കാര്യമല്ലെന്ന് പൂജാ ബേദി പറയുന്നു. അത് ആര്യന്റെ മനസ്സിനെ മുറിവേല്‍പ്പിക്കുന്നതാണ്. ഒരു കാരണവുമില്ലാതെ ജിയിലില്‍ ഇടുന്ന ഏതൊരാള്‍ക്കും ഇത് സംഭവിക്കാം. ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥയ്ക്ക് വലിയ പൊളിച്ചെഴുത്ത് ആവശ്യമാണ്. ഇത്തരം ഭരണസംവിധാനങ്ങളും നീതിന്യായ വ്യവസ്ഥയും ക്രിമിനലുകളെ ഉണ്ടാക്കാനാണ് സഹായിക്കുക. കാരണം അവര്‍ ശിക്ഷിക്കുന്നത് നിരപരാധികളെയാണെന്നും പൂജാ ബേദി പറയുന്നു. നടന്‍ കബീര്‍ ബേദിയുടെ മകളാണ് പൂജ.

2

അതേസമയം സോഷ്യല്‍ മീഡിയ നടിയുടെ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ചു. ആര്യനെ കുട്ടിയെന്ന് വിളിക്കുന്നത് തന്നെ തെറ്റാണെന്ന് ഒരു യൂസര്‍ ചൂണ്ടിക്കാണിച്ചു. ഷാരൂഖ് ഖാന്‍ 23ാം വയസ്സിലാണ് അഭിനയം തുടങ്ങിയത്. ആര്യനും അതേ പ്രായമാണ്. ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയത് ഇതേ പ്രായത്തിലാണ്. എന്നാല്‍ ആര്യന്റെ കാര്യം വരുമ്പോള്‍ മാത്രം കുട്ടി, കാരണം അവന്‍ എന്ന് പറഞ്ഞാണ് മറുപടി അവസാനിക്കുന്നത്. താരപുത്രന്‍മാര്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന തരത്തിലുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. തെറ്റ് ചെയ്തില്ലെങ്കില്‍ ആര്യന്‍ പുറത്ത് വരട്ടെ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

3

23ാം വയസ്സില്‍ പിജി ചെയ്ത് പൂര്‍ത്തിയാക്കാമെന്നും, ഞാന്‍ 23ാം വയസ്സില്‍ കേന്ദ്ര സര്‍ക്കാരിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും ഇതേ യൂസര്‍ പറഞ്ഞിട്ടുണ്ട്. അതിന് പൂജാ ബേദി മറുപടിയുമായി എത്തിയിട്ടുണ്ട്. നിന്റെ നേട്ടങ്ങള്‍ എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും, ഒരു 23കാരനെ ഒരു കാരണവുമില്ലാതെ ജയിലില്‍ ഇടുന്നത് ഭയപ്പെടുത്തുന്നതാണ്. നീ തന്നെ മുകളില്‍ പറഞ്ഞിരിക്കുന്നവരെ ഒരു കാരണവുമില്ലാതെ ആഴ്ച്ചകളോളം ജയിലില്‍ അടച്ചാല്‍ ഇതേ നിയമവ്യവസ്ഥയെ കുറിച്ചുള്ള നിന്റെ വികാരമെന്തായിരിക്കും. ബഹുമാനിക്കാനും കാത്തൂസൂക്ഷിക്കാനും പഠിപ്പിച്ച് തന്നെ വ്യവസ്ഥയോട് തന്നെ നിനക്ക് എന്ത് തോന്നുമെന്നും പൂജാ ബേദി ചോദിച്ചു.

4

കോടതി ഇപ്പോള്‍ അവധിക്ക് പിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടുത്തൊന്നും ജാമ്യം കിട്ടുന്ന കാര്യം ആര്യന്‍ പരിഗണിക്കില്ല. ഈ മാസം ഇരുപതിനാണ് മാത്രമാണ് ജാമ്യം പരിഗണിക്കുക. രണ്ട് ദിവസം കൂടി ജയിലില്‍ തുടരേണ്ടി വരും. എന്നാല്‍ ആര്യന്റെ ജാമ്യാപേക്ഷയെ എന്‍സിബി വീണ്ടും എതിര്‍ക്കാനാണ് സാധ്യത. ആര്യന്‍ അടക്കമുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ വരെ സാധ്യതയുണ്ടെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചത്. ആര്യന് വിദേശ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് എന്‍സിബിയുടെ വാദം. ആര്യന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്ന് ഇക്കാര്യം മനസ്സിലായിട്ടുണ്ടെന്നും എന്‍സിബി പറഞ്ഞു.

5

ആര്യനെ എന്‍സിബി കൗണ്‍സിലിംഗ് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്‍സിബി കസ്റ്റഡിയില്‍ വെച്ചായിരുന്നു ആര്യന്‍ കൗണ്‍സിലിംഗിന് വിധേയനായിരിക്കുന്നത്. ചില ഉറപ്പുകള്‍ സമീര്‍ വാംഖഡെയ്ക്ക് ആര്യന്‍ നല്‍കിയിരിക്കുകയാണ്. എന്നെ ഓര്‍ത്ത് നിങ്ങള്‍ക്ക് ഒരു ദിവസം അഭിമാനിക്കാന്‍ സാധിക്കുമെന്നും, അതിനുള്ള കാര്യങ്ങള്‍ താന്‍ ചെയ്യുമെന്നും ആര്യന്‍ വാംഖഡെയോട് പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ വിഭാഗത്തെ താന്‍ ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ സഹായിക്കും. ജയിലില്‍ നിന്ന് പുറത്തുവന്നാല്‍ തീര്‍ച്ചയായും താന്‍ പുതിയൊരു മനുഷ്യനായി മാറുമെന്നും ആര്യന്‍ കൗണ്‍സിലിംഗില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കി.

6

അതേസമയം കോടതിയും കേസുമൊക്കെയായി ഷാരൂഖിന്റെ കുടുംബം ദുരിതത്തില്‍ വീഴുന്നത് ഇത് ആദ്യമായിട്ടല്ല. ആര്യന്റെ മുതുമുത്തച്ഛനുമായി ബന്ധപ്പെട്ടാണ് ഒരു കേസ് ആദ്യം വരുന്നത്. ഇന്നത്തെ പാകിസ്താന്റെ ഭാഗമായുള്ള മാതോര്‍ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഷാ നവാസ് ബ്രിട്ടീഷ് ഇന്ത്യ സൈന്യത്തില്‍ ഓഫീസറായിരുന്നു. എന്നാല്‍ വൈകാതെ തന്നെ ബ്രിട്ടീഷ് സേനയോട് തെറ്റി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്ന് ജനറലായി. 1942ല്‍ സിംഗപ്പൂരിന്റെ തകര്‍ച്ചയോടെ ജപ്പാന്‍ സൈന്യം ഷാനവാസിനെ പിടികൂടി. ബോസിന്റെ പ്രസംഗങ്ങളാണ് അക്കാലത്ത് ഷാനവാസ് ഖാനെ സ്വാധീനിച്ചിരുന്നത്. ജപ്പാന്‍ ഷാനവാസിനെ തടവുപുള്ളിയായി വെച്ചിരിക്കുകയാണ്.

7

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഷാനവാസ് ബ്രിട്ടീഷ് സൈന്യത്തിന്റെ തടവുപ്പുള്ളിയായി. കിംഗ എമ്പറര്‍ക്കെതിരെ വലിയൊരു യുദ്ധത്തിന് ഷാനവാസ് ഖാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ വാദം. ജനറല്‍ പ്രേം സഹഗാളും, കേണല്‍ ഗുര്‍ബക്ഷ് സിംഗ് ധില്ലണും കൂടെയുണ്ടായിരുന്നു എന്നും സൈന്യം പറഞ്ഞു. കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ ഇന്ത്യന്‍ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ആ വധശിക്ഷ ഒഴിവാക്കി. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് സ്വാതന്ത്ര്യ സമരവും അദ്ദേഹം തുടര്‍ന്നു. രാജ്യദ്രോഹക്കേസില്‍ വെറുതെവിട്ട ഷാനവാസിനെ കാണാന്‍ ആയിരങ്ങളാണ് എത്തിയിരുന്നത്. ഷാനവാസ് ദത്തെടുത്ത് വളര്‍ത്തിയതാണ് ഷാരൂഖ് ഖാന്റെ അമ്മ ലത്തീഫ് ഫാത്തിമ ഖാനെ.

8

ഷാനവാസ് വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടരുകയായിരുന്നു. ഇന്ത്യ റെയില്‍വേ സഹമന്ത്രിയായി അദ്ദേഹം നിയമിതനായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായിരുന്നു അദ്ദേഹം. എന്നാല്‍ അത് സ്വാതന്ത്ര്യ സമര കാലത്തെ കഥയാണ്. അന്നത്തെ കേസ് വ്യത്യാസമുണ്ട്. ഇവിടെ ആര്യന്റെ കേസ് ഷാരൂഖിന്റെ കുടുംബത്തിന് മൊത്തത്തില്‍ നാണക്കേടുണ്ടാക്കി എന്നാണ് വിലയിരുത്തല്‍. ബൈജൂസ് ആപ്പിന്റെ പരസ്യത്തില്‍ നിന്ന് ഷാരൂഖ് ഖാനെ കമ്പനി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ശരിയായില്ലെന്നാണ് നിരവധി പ്രമുഖര്‍ പറഞ്ഞു. എന്നാല്‍ മയക്കുമരുന്ന് കേസുകള്‍ കൊണ്ടാണ് ബ്രാന്‍ഡുകള്‍ നഷ്ടമാകുന്നതെന്ന് ഷാരൂഖ് ഇതുവരെ അറിയിച്ചിട്ടില്ല.

Recommended Video

cmsvideo
ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍

നീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞുനീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞു

English summary
pooja bedi hits out at aryan khan's arrest, says our system creating criminal by punishing innocents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X