പീഡനക്കേസ്; പ്രീതി സിന്റ മാപ്പ് പറഞ്ഞു
മുംബൈ: ബോളിവുഡ് സിനിമാ താരം പ്രീതി സിന്റ മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞു. അമേരിക്കയില്‍ നിന്നും മുംബൈ വിമാനത്താവളത്തിലിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ച് പോയതിനാണ് താരം ക്ഷമാപണം നടത്തിയത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെയാണ് പ്രീതി സിന്റെ ഇക്കാര്യം പറഞ്ഞത്.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് പറ്റില്ലെന്നും പ്രീതി ഫേസ്ബുക്കില്‍ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്തുക്കളെയോ സ്റ്റാഫിനെയോ വിളിക്കരുതെന്നും നടി മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. ഛത്രപതി ശിവാജി വിമാനത്താവളത്തിലെത്തിയ പ്രീതി സിന്റ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച് പോകുകയായിരുന്നു.

മുന്‍ കാമുകനും വ്യവസായിയുമായ നെസ് വാഡിയയ്‌ക്കെതിരെ പരാതി നല്‍കി അമേരിക്കിലേക്ക് പോയ ശേഷം ആദ്യമായാണ് പ്രീതി സിന്റ നാട്ടില്‍ വരുന്നത്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനായി പോലീസ് വരുത്തിയതാണ് പ്രീതി സിന്റയെ. ജൂണ്‍ 22 ന് മുംബൈ പോലീസില്‍ പരാതി നല്‍കിയ ശേഷം സിന്റ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല.
ഞായറാഴ്ചയാണ് പ്രിതി സിന്റ മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ എത്തിയത്. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ അവഗണിച്ച് കാറില്‍ കയറി പോകുകയായിരുന്നു. 39 കാരിയായ താരം പതിവിലും ക്ഷുഭിതയായാണ് ഞായറാഴ്ച കാണപ്പെട്ടത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മുംബൈ പോലീസ് പ്രീതി സിന്റയുടെ മൊഴിയെടുക്കും.












Click it and Unblock the Notifications