കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെയിലും 8 മാസത്തിനിടെ കൊവിഡ് മരണമില്ലാത്ത ദിനം, ധാരാവിയില്‍ 79 ദിവസമായി ഇല്ല, വന്‍ നേട്ടം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ നഗരങ്ങള്‍ ഓരോന്നായി കൊവിഡ് പ്രതിരോധത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നു. മുംബൈക്ക് പിന്നാലെ പൂനെയും കൊവിഡ് മരണമൊന്നും രേഖപ്പെടുത്താത്ത ദിനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. എട്ട് മാസത്തിനിടെ ആദ്യമായിട്ടാണ് പൂനെയില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്. അതേസമയം 112 പുതിയ കൊവിഡ് കേസുകള്‍ കൂടി പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മുംബൈ പോലെ കൊവിഡ് കേസുകളും മരണവും അതിരൂക്ഷമായിരുന്നു പൂനെയില്‍. അവിടെ നിന്നാണ് ഈ താഴോട്ടിറക്കം. മഹാരാഷ്ട്ര സര്‍ക്കാരിന് കൂടുതല്‍ അണ്‍ലോക്കിംഗിന് പ്രതീക്ഷ നല്‍കുന്നതാണ് ഈ വിവരങ്ങള്‍.

ഊണും ഉറക്കവുമില്ലാതെ ഗൗരി, ജോലിക്കാര്‍ക്ക് നിര്‍ദേശം ഇങ്ങനെ, ആര്യന് ജാമ്യം കിട്ടിയാല്‍ ദീപാവലി ആഘോഷംഊണും ഉറക്കവുമില്ലാതെ ഗൗരി, ജോലിക്കാര്‍ക്ക് നിര്‍ദേശം ഇങ്ങനെ, ആര്യന് ജാമ്യം കിട്ടിയാല്‍ ദീപാവലി ആഘോഷം

1

പൂനെ മുനിസിപ്പല്‍ മേഖലയില്‍ ഫെബ്രുവരി ആറിന് ശേഷമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ദിനമുണ്ടായതെന്ന് പൂനെ മേയര്‍ മുരളീധര്‍ മൊഹോള്‍ പറഞ്ഞു. പൂനെ സിറ്റിയില്‍ ഇതുവരെ 9067 മരണങ്ങളാണ് രേഖപ്പെടുത്തിയത്. പൂനെ ജില്ലയില്‍ മാത്രം 406 മരണങ്ങളാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. അതേസമയം പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റെസ്റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും ഫുഡ് കോര്‍ട്ടുകളും അര്‍ധ രാത്രി വരെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കടകളും വാണിജ്യ സ്ഥാപനങ്ങളും രാത്രി പതിനൊന്ന് മണിവരെ പ്രവര്‍ത്തിക്കാം. പൂനെ നഗരം സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്നാണ് നിയന്ത്രണങ്ങളിലെ ഇളവ് വ്യക്തമാക്കുന്നത്.

അതേസമയം മുംബൈയേക്കാളും പൂനെയേക്കാളും വലിയ വിജയഗാഥയാണ് ധാരാവിക്ക് പറയാനുള്ളത്. മുംബൈയിലെ തന്നെ ചേരിയാണ് ധാരാവി. കഴിഞ്ഞ 79 ദിവസമായി ഇവിടെ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. തബ്ലിഗ് ജമാഅത്ത് അംഗമായ വ്യക്തിയാണ് ധാരാവിയില്‍ ആദ്യമായി മരണപ്പെട്ട വ്യക്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു മരണം. അതിന് ശേഷം ധാരാവിയില്‍ 7128 കേസുകളാണ് മൊത്തം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 30 ആക്ടീവ് കേസുകള്‍ മാത്രമാണ് ധാരാവിയിലുള്ളത്. ഇതുവരെ 417 പേര്‍ കൊവിഡ് ബാധിച്ച് ധാരാവിയില്‍ മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായിട്ടാണ് ധാരാവി അറിയപ്പെടുന്നത്. ഇവിടെ കൊവിഡ് പിടിച്ച് നിര്‍ത്താനാവുമെന്ന് ആരും ആരും പ്രതീക്ഷിച്ചിരുന്നില്ല.

സെപ്റ്റംബറിലും ഒക്ടോബറിലും ധാരാവിയില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഗസ്റ്റില്‍ ആകെ ഒരു മരണം മാത്രമാണ് ഉണ്ടായത്. മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് കേസുകളില്‍ വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നിരുന്നു. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ അടക്കം തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. റെസ്റ്റോറന്റുകള്‍ അര്‍ധരാത്രി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. പതിയെ ഓരോ മേഖലയുടെയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തുടങ്ങുകയാണ് സര്‍ക്കാര്‍. സിനിമാ തിയ്യേറ്ററുകള്‍ ഒക്ടോബര്‍ 22 മുതല്‍ തുറക്കും. വാണിജ്യ മേഖലയെ ശക്തിപ്പെടുത്താനാണ് മഹാരാഷ്ട്രയുടെ ശ്രമം.

അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ ശക്തമായി വരികയാണ്. നൂറ് കോടി വാക്‌സിനേഷന്‍ ഈ ആഴ്ച്ച പിന്നിടുമെന്നാണ് സൂചന. രണ്ടാം ഡോസുകള്‍ ആദ്യ ഡോസ് എടുത്തവരെ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആദ്യമായി മറികടന്നിരിക്കുകയാണ്. ആദ്യ ഡോസിനുള്ള ഡിമാന്റ് കുറഞ്ഞ് വരികയാണ്. ഒക്ടോബര്‍ 9 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് രണ്ടാം ഡോസിന്റെ വിതരണം ഒന്നാം ഡോസിനെ മറികടന്നത്. 1.6 കോടി രണ്ടാം ഡോസുകളാണ് ഈ കാലയളവില്‍ നല്‍കിയത്. ആദ്യ ഡോസ് 1.58 ഡോസുകളും നല്‍കി. ഒക്ടോബര്‍ 16 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ 1.07 രണ്ടാം ഡോസുകളാണ് നല്‍കിയത്. ഒന്നാം ഡോസ് ഈ ദിനങ്ങളില്‍ 81 ലക്ഷമാണ്. ഒക്ടോബര്‍ 18ന് 52.6 ലക്ഷം രണ്ടാം ഡോസുകളും 38.6 ആദ്യ ഡോസുകളുമാണ് നല്‍കിയത്.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

71 കോടി ആളുകള്‍ ആദ്യ ഡോസ് എടുത്തുവെന്നാണ് ഡാറ്റയില്‍ നിന്ന് വ്യക്തമാക്കുന്നത്. 80 കോടി ആളുകള്‍ വരെ ഈ വര്‍ഷാവസാനം ആദ്യ ഡോസ് എടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. രണ്ടാം ഡോസ് പക്ഷേ കുതിച്ച് കയറുകയാണ്. സര്‍ക്കാരിന്റെ ശ്രദ്ധ കൂടുതലും രണ്ടാം ഡോസിലാണ്. കൃത്യസമയത്ത് രണ്ടാം ഡോസിനായി ആളുകള്‍ വരുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൊവിഷീല്‍ഡ് എടുത്തവര്‍ക്ക് 84 ദിവസം കഴിഞ്ഞിട്ടേ രണ്ടാം ഡോസ് എടുക്കാനാവൂ. അതുകൊണ്ട് വളരെ പിന്നിലായിരുന്നു രണ്ടാം ഡോസ്. ഈ കാലയളവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

ഊണും ഉറക്കവുമില്ലാതെ ഗൗരി, ജോലിക്കാര്‍ക്ക് നിര്‍ദേശം ഇങ്ങനെ, ആര്യന് ജാമ്യം കിട്ടിയാല്‍ ദീപാവലി ആഘോഷംഊണും ഉറക്കവുമില്ലാതെ ഗൗരി, ജോലിക്കാര്‍ക്ക് നിര്‍ദേശം ഇങ്ങനെ, ആര്യന് ജാമ്യം കിട്ടിയാല്‍ ദീപാവലി ആഘോഷം

English summary
pune recorded no covid death on wednesday, dharavi also not reported death in last 79 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X