കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വിശ്വസിക്കാന്‍ കൊള്ളില്ല: രാജ് താക്കറെ

Google Oneindia Malayalam News

മുംബൈ: ശിവസേനയുമായി 25 വര്‍ഷത്തെ തിരഞ്ഞെടുപ്പ് സഖ്യം അവസാനിപ്പിച്ച ബി ജെ പിക്ക് മഹാരാഷ്ട്ര നവമിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ കടുത്ത വിമര്‍ശനം. മുംബൈയില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് ബാല്‍ താക്കറെയുടെ മരുമകന്‍ കൂടിയായ രാജ് താക്കറെ ബി ജെ പിക്കെതിരെ ആഞ്ഞടിച്ചത്.

ശിവസേനയോട് ബി ജെ പി ചെയ്തത് നോക്കൂ. ബി ജെ പിയെ ഇനി വിശ്വസിക്കാന്‍ പറ്റുമോ. സേനയുമായി ബന്ധം പിരിയാന്‍ ഒരു മാസം മുമ്പേ തങ്ങള്‍ തീരുമാനിച്ചിരുന്നു എന്ന് ബി ജെ പി നേതാക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഉദ്ധവ് താക്കറെയ്ക്ക് ഇപ്പോഴെങ്കിലും കാര്യങ്ങള്‍ മനസിലായോ. ബാല്‍ താക്കറെ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഒരു മാസം മുന്‍പ് തന്നെ അദ്ദേഹം ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിക്കുമായിരുന്നു.

rajthackeray

ശിവസേന ഉടന്‍ തന്നെ കേന്ദ്രമന്ത്രിസഭയിലെ അംഗത്വവും എം പി സ്ഥാനങ്ങളും രാജി വെക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം രാജിവെച്ച് തങ്ങള്‍ക്കുണ്ടായ അപമാനത്തിന് മറുപടി പറയാന്‍ ശിവസേന തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കര്‍ഷക ആത്മഹത്യകളും ചര്‍ച്ച ചെയ്യുന്നതിന് പകരം ബി ജെ പിയും ശിവസേനയും സീറ്റിന്റെ പേരില്‍ തല്ല് കൂടുകയായിരുന്നു എന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.

ഒക്ടോബര്‍ 15 നാണ് മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ്. 288 അംഗങ്ങളുള്ള നിയമസഭയിലേക്ക് സീറ്റ് വിഭജന ചര്‍ച്ച എങ്ങുമെത്താതെ പോയതോടെയാണ് ബി ജെ പി - സേന സഖ്യം വേര്‍പിരിഞ്ഞത്. ബി ജെ പിയും ശിവസേനയും തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കും. കേന്ദ്രമന്ത്രിസഭയിലെ തങ്ങളുടെ ഏക അംഗമായ ആനന്ദ് ഗീഥെ രാജിവെക്കുമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

English summary
Maharashtra Navnirman Sena chief Raj Thackeray attacked the BJP for ending its 25-year-old alliance with the Shiv Sena in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X