ലൗഡ്സ്പീക്കര്‍ എത് മുസ്ലീം പള്ളിയില്‍ വെച്ചാലും ഹനുമാന് ചലിസ കേള്‍പ്പിക്കുമെന്ന് രാജ് താക്കറെ
മുംബൈ: മഹാരാഷ്ട്രയില്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ലൗഡ്സ്പീക്കര്‍ വിവാദം കത്തുന്നു. നാളെ മുതല്‍ ഏത് മുസ്ലീം പള്ളിയില്‍ ലൗഡ്സ്പീക്കര്‍ വെച്ച് പ്രാര്‍ത്ഥന കേള്‍പ്പിച്ചാലും അവിടെ ഹനുമാന് ചാലിസയും ഉച്ചത്തില്‍ കേള്‍പ്പിക്കുമെന്ന് രാജ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകരോട് അതിന് ആഹ്വാനം ചെയ്തിരിക്കുകയാണ് രാജ് താക്കറെ. എല്ലാ ഹിന്ദുക്കളോടും ഇതേ രീതി പിന്തുടരാന് രാജ് താക്കറെ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഉച്ചഭാഷിണി കൊണ്ടുള്ള പ്രശ്നങ്ങള്‍ അവര്‍ക്കും അതിലൂടെ മാത്രമേ മനസ്സിലാവൂ എന്നും രാജ് താക്കറെ പറഞ്ഞു. മതത്തിന്റെ പേരില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത്. രോഗികളെയും, പ്രായമായവരെയും, കുട്ടികളെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ ബാധിക്കുമെന്ന് രാജ് താക്കറെ പറഞ്ഞു.

സുപ്രീം കോടതി വിധിയുണ്ട് ലൗഡ്സ്പീക്കര്‍ ഉപയോഗിക്കരുതെന്ന കാര്യത്തിലെന്ന് രാജ് താക്കറെ ചൂണ്ടിക്കാണിച്ചു. രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറ് വരെ അത് ഉപയോഗിക്കാന്‍ പാടില്ല. പല മുസ്ലീം പള്ളികളിലെയും ലൗഡ്സ്പീക്കറുകള്‍ അനുവാദമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ലൗഡ്സ്പീക്കര്‍ മാത്രമല്ല, പല മുസ്ലീം പള്ളികള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് രാജ് താക്കറെ പറയുന്നു. ഇതെങ്ങനെയാണ് സാധ്യമാകുന്നത്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മസ്ജിദുകള്‍ക്ക് ലൗഡ്സ്പീക്കര്‍ പ്രവര്‍ത്തനത്തിന് എങ്ങനെയാണ് അനുമതി നല്‍കുകയെന്നും രാജ് താക്കറെ ചോദിക്കുന്നു. അങ്ങനെ അനുമതി കൊടുക്കുന്നുണ്ടെങ്കില്‍, ഹിന്ദു ക്ഷേത്രങ്ങളിലും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും രാജ് താക്കറെ പറഞ്ഞു.
ഇതൊരിക്കലും മതപരമായ പ്രശ്നമല്ല.പക്ഷേ സാമൂഹ്യ പ്രശ്നമാണ്. രാജ്യത്തെ നാനാ മതസ്ഥരും ശബ്ദ മലിനീകരണത്തിന്റെ ഇരകളാണ്. ഏത് മതമാണ്, ഗതാഗതക്കുരുക്കുണ്ടാക്കി റോഡിന് നടുവില്‍ നിസ്കരിക്കുന്നത്. മുസ്ലീം വിഭാഗത്തിനെതിരെ എനിക്കുള്ള പ്രശ്നം ഇതാണ്. അവര്‍ ഉണ്ടാക്കുന്നത് സാമൂഹ്യ പ്രശ്നമാണ്. അത് പൊതുജനങ്ങളെ ബാധിക്കുന്നുണ്ട്. ഈ സാമൂഹ്യ പ്രശ്നത്തെ മതപരമായ പ്രശ്നമാക്കി മാറ്റിയാല്‍, തീര്‍ച്ചയായും ചുട്ടമറുപടി നല്‍കുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്കി. നിയമപ്രകാരമല്ലാത്ത മസ്ജിദുകള്‍, ലൗഡ്സ്പീക്കറുകള്‍, റോഡിന് നടുവിലെ നിസ്കാരം എന്നിവ നിയമം കൊണ്ട് നേരിടേണ്ടവയാണെന്നും രാജ് താക്കറെ പറഞ്ഞു.
അതേസമയം ഞായറാഴ്ച്ച രാജ് താക്കറെ നടത്തിയ തീപ്പൊരി പ്രസംഗം വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. കലാപമുണ്ടാക്കാന്‍ നോക്കിയെന്നാണ് വിമര്‍ശനം. മെയ് മൂന്നിനുള്ളില്‍ എല്ലാ മുസ്ലീം പള്ളികളില്‍ നിന്നും ലൗഡ്സ്പീക്കറുകള്‍ മാറ്റണമെന്നാണ് രാജ് താക്കറെയുടെ അന്ത്യശാസനം. ഇല്ലെങ്കില്‍ മുസ്ലീം പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന് ചലിസ ഉച്ചത്തില്‍ കേള്‍പ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. എന്നാല്‍ രാജ് താക്കറെ യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ജാഗ്രതയിലാണ്. എല്ലാ പോലീസുകാരുടെയും അവധി റദ്ദാക്കിയിരിക്കുകയാണ്. ഇവരോട് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് അതിസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ് താക്കറെയുടെ നീക്കത്തെ ശക്തമായി തന്നെ നേരിടാനാണ് ഉദ്ധവിന്റെ നീക്കം. രാജ് താക്കറെയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഔറംഗബാദ് പോലീസ് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഡിജിപി രജനീഷ് സേട്ട് പറഞ്ഞു. രാജ് താക്കറെയുടെ വിവാദ പ്രസംഗം പോലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്ആര്‍പിഎഫിനെയും ഹോം ഗാര്‍ഡുകളെയും കൂടുതലായി സുരക്ഷയ്ക്ക് ഇറക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ ക്രമസമാധാന നില നേരത്തെ ആഭ്യന്തര മന്ത്രി അടക്കം വിലയിരുത്തിയിരുന്നു.
മഹാരാഷ്ട്രയില്‍ ബിഎംസി തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുകയാണ്. മുംബൈയിലെ കോര്പ്പറേഷന് പിടിക്കാന്‍ ദീര്‍ഘകാലമായി ബിജെപി ശ്രമിക്കുന്നതാണ്. എന്നാല്‍ ഇവിടെ ശിവസേനയ്ക്കാണ് ആധിപത്യം. ഈ വിവാദം ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് സമ്പദ് സ്ഥിതിയില്‍ ഏറ്റവും മുന്നിലുള്ള കോര്‍പ്പറേഷനാണ് ബിഎംസി. ശിവസേനയെ താങ്ങി നിര്‍ത്തുന്നതും മുംബൈയാണ്. എന്നാല്‍ രാജ് താക്കറെയും എംഎന്‍എസ്സും ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന് ശിവസേന ആരോപിക്കുന്നു. ഇതിലൂടെ ശിവസേനയുടെ വോട്ട് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications