വിരാട് കോലിയോട് പ്രേമമെന്ന് രാഖി, അപ്പോള്‍ അനുഷ്‌ക?
വിരാട് കോലിയോട് രാഖി സാവന്തിന് പ്രണയം. ബോളിവുഡിലെ വിവാദ നായികയായ രാഖിയുടെ ഈ പറച്ചില്‍ കാര്യമായിട്ടാണോ എന്ന് അറിയില്ല. പക്ഷേ അവര്‍ അത് പറഞ്ഞു. അപ്പോള്‍ അനുഷ്‌ക ശര്‍മയോ എന്ന് ചോദിച്ചാല്‍ അതിനും രാഖി സാവന്തിന് ഉത്തരമുണ്ട്. അനുഷ്‌ക എന്തായാലും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടില്ലല്ലോ.
ഞാനിതാ എന്റെ പ്രണയം പരസ്യമാക്കുന്നു - മുംബൈയിലെ ഒരു ചടങ്ങിലായിരുന്നു ഗ്ലാമര്‍ താരമായ രാഖി സാവന്ത് ഇക്കാര്യം പറഞ്ഞത്. മുന്‍പ് യോഗ ഗുരു ബാബ രാംദേവിനോടും രാഖി സാവന്ത് പരസ്യമായി പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്.

നില്‍ക്കാത്ത വങ്കത്തങ്ങള്‍
രാഖി സാവന്തിന്റെ മണ്ടത്തരങ്ങള്‍ ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ലേ. ക്രിക്കറ്റ് താരം വിരാട് കോലിയെ പിടിച്ചാണ് രാഖി ഏറ്റവും ഒടുവില്‍ വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുന്നത്.

അനുഷ്‌കയെയും വെറുതെ വിട്ടില്ല
വിരാട് അനുഷ്‌കയെ ചെയ്യുന്നത് പോലെ തന്റെ ചുണ്ടിലും ഒരു മുറിവ് വരുത്തണമെന്നാണ് രാഖി സാവന്ത് വിളിച്ചുപറയുന്നത്

അനുഷ്‌ക എന്ത് പറയും
രാഖി സാവന്തിന്റെ വാചകമടിക്ക് അനുഷ്‌ക ശര്‍മ മറുപടി പറയുമോ. കാത്തിരുന്ന് കാണാം

പാവം കോലി
ഓസ്‌ട്രേലിയയില്‍ ലോകകപ്പ് കളിക്കുന്ന കോലിയാകട്ടെ ഈ ബഹളങ്ങളൊന്നും അറിഞ്ഞ മട്ടില്ല












Click it and Unblock the Notifications