കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലേഗാവിലെ 28 കൗണ്‍സിലര്‍മാരും എന്‍സിപിയില്‍, മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി. മാലേഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 28 കൗണ്‍സിലര്‍മാരും എന്‍സിപിയില്‍ ചേര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസിന് മാലേഗാവിലുള്ള 28 സീറ്റാണ്. ഇവരെല്ലാം ഒന്നാകെ പോയത് വലിയ നിരാശയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എന്‍സിപിയില്‍ ചേര്‍ന്നത്. അതേസമയം കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമാണ്. മഹാവികാസ് അഗാഡിയില്‍ തര്‍ക്കത്തിനും ഇത് വഴിയൊരുക്കിയിരിക്കുകയാണ്. എന്‍സിപി തങ്ങളുടെ നേതാക്കളെ അടര്‍ത്തിയെടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ ആരോപിച്ചു.

ദിലീപിനെ കണ്ടതിന്റെ മൂന്നാം ദിനം ഐടി സഹായി മരിച്ചു, ദുരൂഹത, വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍ദിലീപിനെ കണ്ടതിന്റെ മൂന്നാം ദിനം ഐടി സഹായി മരിച്ചു, ദുരൂഹത, വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍

1

ഇതില്‍ ഏറ്റവും അമ്പരപ്പിക്കുന്നത് മാലേഗാവിലെ മേയര്‍ താഹിറ ഷെയ്ഖും എന്‍സിപിയില്‍ ചേര്‍ന്നു എന്നതാണ്. കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ സമീപകാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. ഇതോടെ മാലേഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എന്‍സിപി ഭരണം പിടിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ അതിശക്തമായ കോര്‍പ്പറേഷനാണ് മാലേഗാവ്. 84 അംഗങ്ങളാണ് ഈ കോര്‍പ്പറേഷനിലുള്ളത്. ശിവസേനയുമായി കോണ്‍ഗ്രസിന് ഇവിടെ സഖ്യമുണ്ട്. 13 അംഗങ്ങളുള്ള ശിവസേനയുമായി ചേര്‍ന്നാണ് ഇവിടെ കോണ്‍ഗ്രസ് ഭരിക്കുന്നത്. സംസ്ഥാന തലത്തില്‍ നിന്ന് വ്യത്യസ്തമായി എന്‍സിപിക്ക് മാലേഗാവില്‍ മറ്റൊരു സഖ്യമാണ് ഉള്ളത്. എന്‍സിപിക്ക് 20 സീറ്റുണ്ട്. ജനതാദളുമായിട്ടാണ് സഖ്യം. ഇവര്‍ക്ക് ആറ് കൗണ്‍സിലര്‍മാരുണ്ട്.

വലിയൊരു കോര്‍പ്പറേഷന്‍ ഭരണം കൈവിട്ടത് പ്രാദേശിക തലത്തിലും കോണ്‍ഗ്രസ് തകര്‍ച്ച നേരിടുന്നു എന്നതിന്റെ സൂചനയാണ്. ബിജെപിക്ക് ഇവിടെ 9 സീറ്റുണ്ട്. ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്ക് ഏഴ് സീറ്റുകളുമുണ്ട്. എന്‍സിപിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തിനും ഈ കൂറുമാറ്റം വഴിയൊരുക്കിയിരിക്കുകയാണ്. ഇത് ശരിക്കും രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. എന്‍സിപി ഞങ്ങളുടെ നേതാക്കളെ അടര്‍ത്തിയെടുക്കുകയാണ്. ഞങ്ങള്‍ അവരുടെ നേതാക്കളെയും ഇങ്ങനെയാണെങ്കില്‍ അടര്‍ത്തിയെടുക്കും. എന്‍സിപി നേതാക്കള്‍ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആരുടെയും പേര് പറയില്ല. എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ഞങ്ങള്‍ എംവിഎയുടെ ഭാഗമാണ്. എന്തൊക്കെ പറഞ്ഞാലും ഇത് രാഷ്ട്രീയമാണെന്നും പടോലെ വ്യക്തമാക്കി.

എന്‍സിപി ഇതിനെ അത്ര ഗൗരവത്തോടെ കാണേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഞങ്ങള്‍ ആരെയും കൂറുമാറ്റി കൊണ്ടുപോയിട്ടില്ല. ഈ കൗണ്‍സിലര്‍മാര്‍ക്ക് എന്‍സിപിയില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിനെ നിരുത്സാഹപ്പെടുത്തേണ്ടതില്ല. നാളെ ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ഏതെങ്കില്‍ നേതാക്കള്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാലും ഞങ്ങള്‍ എതിര്‍പ്പുകളൊന്നുമില്ലെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യ മന്ത്രി നവാക് ബാലിക് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് എംവിഎ സഖ്യത്തില്‍ അസന്തുഷ്ടരായി നില്‍ക്കുകയാണ്. ആ സമയത്താണ് ഇങ്ങനൊരു തിരിച്ചടി. മാലേഗാവ് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. ഇവിടെ കോണ്‍ഗ്രസിന് സര്‍വാധിപത്യം ഉണ്ടായിരുന്നു. അതേസമയം കൗണ്‍സിലര്‍മാര്‍ പോയാലും മാലേഗാവിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് പാര്‍ട്ടി വക്താവ് അതുല്‍ ലോണ്ടെ പറഞ്ഞു. തീര്‍ച്ചയായും കോര്‍പ്പറേഷന്‍ തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

സാമന്തയാണ് വിവാഹ മോചനത്തിന് തുടക്കമിട്ടത്, നാഗചൈതന്യക്ക് പ്രശ്‌നം അക്കാര്യത്തിലെന്ന് നാഗാര്‍ജുനസാമന്തയാണ് വിവാഹ മോചനത്തിന് തുടക്കമിട്ടത്, നാഗചൈതന്യക്ക് പ്രശ്‌നം അക്കാര്യത്തിലെന്ന് നാഗാര്‍ജുന

Recommended Video

cmsvideo
ദേ പ്രണവിന് പകരം ദർശന പാടുന്ന നമ്മുടെ വാസുവണ്ണൻ..പൊളി എഡിറ്റിംഗ്

English summary
rift in mva, congress 28 corporators joins ncp in malegaon, nana patole says ncp leaders are in touch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X