വീട്ടിലെ വെള്ളത്തിന്റെ ബില്ലടക്കാത്ത സച്ചിന്!
മുംബൈ: ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന് സച്ചിന്, ഈ തലമുറയുടെ സ്പോര്‍ട്സ് ഐക്കണ്‍ സച്ചിന് എന്നിങ്ങനെ നല്ലത് മാത്രമേ സച്ചിനെക്കുറിച്ച് ആര്‍ക്കും പറയാനുള്ളൂ. എന്നാല്‍ രാജ്യസഭാ എം പി കൂടിയായ സച്ചിന്റെ പേരിന്റെ ഇതാ ആരാധകര്‍ കാണാനിഷ്ടപ്പെടാത്ത ഒരു വിശേഷണം. വീട്ടില്‍ ഉപയോഗിച്ച വെള്ളത്തിന്റെ ബില്ലടക്കാത്ത സച്ചിന് എന്നതാണത്.
സച്ചിന് മാത്രമല്ല, സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏ ആര് ആന്തുലെയുടെ കുടുംബക്കാര്, അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെ തുടങ്ങിയവരും വാട്ടര്‍ ബില്ലില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. കോര്‍പറേഷന്റെ 2014 ജനുവരി 16 വരെയുള്ള കണക്ക് പ്രകാരം രണ്ട് ലക്ഷത്തോളം പേരില്‍ നിന്നായി ആയിരം കോടിയിലധികം രൂപയാണ് കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുള്ളത്.

സംസ്ഥാന വിവരാവകാശ കമ്മീഷണറായ രത്നാകര്‍ ഗെയ്ക്ക്വാദിന്റെ നിര്‍ദേശ പ്രകാരം മുനിസിപ്പല്‍ ചീഫ് സീതാറാം കുന്തെയാണ് കുടിശ്ശികക്കാരുടെ പേര് വിവരങ്ങള്‍ കോര്പറേഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തടസം നേരിട്ടതിനെത്തുടര്‍ന്ന് പരാതിക്കാരന് വിവരാവകാശ നിയമപ്രകാരം കമ്മീഷണറെ സമീപിക്കുകയായിരുന്നു.
24 വാര്‍ഡ് ഓഫീസുകളില്‍ നിന്നുള്ള വിവരങ്ങളാണ് ലിസ്റ്റിലുള്ളത്. തങ്ങള്‍ കൃത്യസമയത്ത് തന്നെ വാട്ടര്‍ ബില്ലടച്ചതാണ് എന്നാണ് ഏ ആര് ആന്തുലയുടെ കുടുംബക്കാരും സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മിയും പറയുന്നത്. എന്നാല്‍ സച്ചിന് തെണ്ടുല്‍ക്കര്‍, ശിവസേന നേതാവായ ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications