മകള്‍ സാറ സിനിമയിലേക്കില്ലെന്ന് സച്ചിന്‍
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരിക്കല്‍ക്കൂടി ദേഷ്യപ്പെട്ടു. വളരെ അപൂര്‍വ്വമായി മാത്രമേ സച്ചിന്‍ ദേഷ്യപ്പെടാറുള്ളൂ. മക്കളെക്കുറിച്ച് ആളുകള്‍ ഇല്ലാത്തത് പറയുമ്പോഴാണ് സച്ചിന്‍ ട്വിറ്ററില്‍ എന്തെങ്കിലും പ്രതികരിക്കാറുള്ളത്. ഇത്തവണയും കഥ ഇത് തന്നെ. സച്ചിന്റെ തെണ്ടുല്‍ക്കറുടെ മകള്‍ സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നായിരുന്നു വാര്‍ത്ത.
കേട്ടത് പാതി കേള്‍ക്കാത്തത് പാതി മാധ്യമങ്ങള്‍ ആഘോഷം തുടങ്ങി. ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് സാറയുടെ അരങ്ങേറ്റമെന്നായിരുന്നു അഭ്യൂഹം. സാറയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ബോളിവുഡില്‍ തുടങ്ങിയെന്ന് വരെ പലരും എഴുതി. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് സച്ചിന്‍ തന്നെ രംഗത്തെത്തി. കാണൂ.

മകള്‍ പഠിക്കട്ടെ
ധീരുഭായ് അംബാനി ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സാറ. മകള്‍ അവളുടെ പഠിത്തം ആസ്വദിക്കുകയാണ് എന്നാണ് സച്ചിന്‍ പറയുന്നു.

പ്രയാസമുണ്ടാക്കുന്നു...
മകളെക്കുറിച്ചുള്ള ഈ വാര്‍ത്തകള്‍ പ്രയാസമുണ്ടാക്കുന്നു എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ എഴുതിയത്. സച്ചിന്‍ തന്നെ നയം വ്യക്തമാക്കിയതോതെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കും

സുന്ദരിയാണ് സാറ
സാറ വസ്ത്ര ധാരണത്തിലും മറ്റും പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. അലിയ ഭട്ടിനെക്കാളും സുന്ദരിയാണ് സച്ചിന്റെ മകള്‍ സാറയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനൊടകം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.

വിവാദത്തിലുമുണ്ട്
ടെലിവിഷന്‍ താരമായ ഹിമാന്‍ഷ് കോലിയുമായി പ്രണയത്തിലാണ് എന്ന ഒരു വിവാദം സാറയുടെ പേരില്‍ ഉണ്ടായിരുന്നു.

കണ്ടാല്‍ അഞ്ജലിയെ പോലെ?
അമ്മ അഞ്ജലിയുടെ തനി പകര്‍പ്പാണ് സാറ എന്നാണ് ചിലര്‍ പറയുന്നത്.












Click it and Unblock the Notifications