സെയ്ഫിന്‍റെ ഓഫീസില്‍ മോഷണം, 2പേര്‍ പിടിയില്‍
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ ഓഫീസില്‍ മോഷണം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഖറിലുള്ള സെയ്ഫിന്‍റെ ഓഫീസില്‍ നിന്ന് എസികള്‍ മോഷ്ടിച്ച സംഭവത്തിലാണ് 2 ഓഫീസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു മോഷണം
11 എസികളാണ് ഓഫീസില്‍ നിന്നും മോഷ്ടിയ്ക്കപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് സെയ്ഫിന്റെ മാനേജര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി സെയ്ഫ് അലിഖാന്റെ നിര്‍്മ്മാണ കമ്പനിയായ ഇല്ലുമിനാറ്റിയില്‍ ജോലി ചെയ്തിരുന്ന യുവാക്കളാണ് മോഷണം നടത്തിയത്.

സുഭാഷ് സാഹു,ഷമീന്‍ സോളങ്കി എന്നിവരാണ് മോഷണം നടത്തിയത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളും സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിനും വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.












Click it and Unblock the Notifications