സല്‍മാന്‍ ഖാന്റെ സെറ്റില്‍ ഗ്ലാമര്‍ വസ്ത്രം ധരിക്കാന്‍ പാടില്ലേ, സൂപ്പര്‍ താരത്തിന്റെ മറുപടി വൈറല്‍
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ സെറ്റില്‍ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തില്‍ നിയന്ത്രണങ്ങളുണ്ടോ? നേരത്തെ നടി പലക് തിവാരി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെ വലിയ വിവാദങ്ങളുണ്ടായിരുന്നു. ഗ്ലാമര്‍ വസ്ത്രങ്ങള്‍ ധരിച്ച് സല്‍മാന്‍ ഖാന്റെ ചിത്രത്തിന്റെ സെറ്റില്‍ നടിമാര്‍ക്ക് വരാനാവില്ലായിരുന്നു.
നെക്‌ലൈന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ സെറ്റില്‍ അനുവാദമില്ലായിരുന്നു എന്നായിരുന്നു പലക് തിവാരി വെളിപ്പെടുത്തിയത്. അതേസമയം വിവാദമായ നിയമത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് സൂപ്പര്‍ താരം. ഇത്തരമൊരു നിയമത്തെ സല്‍മാന്‍ ന്യായീകരിച്ചു.

തന്റെ സിനിമയുടെ സെറ്റില്‍ ഒരു പുരുഷനും മോശം അര്‍ത്ഥത്തില്‍ സ്ത്രീകളെ നോക്കാന്‍ പാടില്ല. അതിന് അവരുടെ വസ്ത്രങ്ങള്‍ കാരണമാകരുത്. അതുകൊണ്ടാണ് അത്തരമൊരു നിയമം കൊണ്ടുവന്നതെന്നും സല്‍മാന്‍ വ്യക്തമാക്കി. രജത് ശര്‍മയുടെ ആപ്പ് കി അദാലത്ത് എന്ന ഷോയിലായിരുന്നു സല്‍മാന്‍ തന്റെ സെറ്റിലെ നിയന്ത്രണങ്ങളെ കുറിച്ച് സംസാരിച്ചത്.
സ്ത്രീകളുടെ ശരീരം മൂല്യമേറിയാണ്. അത് മറച്ചുവെക്കേണ്ടതുണ്ടെന്നും താരം പറയുന്നു. അതേസമയം സ്ത്രീകള്‍ക്ക് മാത്രമായി ഇത്തരമൊരു നിയമം കൊണ്ടുവന്നതില്‍ സല്‍മാന്‍ ഖാന് ഇരട്ടത്താപ്പുണ്ടെന്ന് പരിപാടിയില്‍ അവതാരകന്‍ ആരോപിച്ചിരുന്നു. സല്‍മാന്‍ ഓരോ സിനിമയിലും തന്റെ ഷര്‍ട്ടൂരി ശരീരം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും രജത് ശര്‍മ പറഞ്ഞു.
യാതൊരു ഇരട്ടത്താപ്പും അതില്‍ ഇല്ല. കാരണം സ്ത്രീകളുടെ ശരീരം വളരെ മൂല്യമേറിയതാണ്. അത് മറച്ചുവെക്കേണ്ടതുണ്ട്. എത്രത്തോളം മറച്ചുവെക്കുന്നുവോ അത്രത്തോളം നല്ലതാണ് അതെന്നും സല്‍മാന്‍ പറഞ്ഞു. 17ാം വയസ്സില്‍ ആദ്യ പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ സല്‍മാന്‍ ബോക്‌സറിലാണ് സ്്ക്രീനിലെത്തിയതെന്ന് അവതാരകന്‍ വീണ്ടും ചൂണ്ടിക്കാണിച്ചു.
ആ സമയത്ത് ബോക്‌സര്‍ ധരിച്ച് അഭിനയിക്കുന്നത് പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ഇന്ന് അന്തരീക്ഷം വളരെ മോശമായിരിക്കുകയാണെന്നും താരം പറഞ്ഞു. ഇത് സ്ത്രീകളുടെ മാത്രം കാര്യമല്ല. ഇത് ആണ്‍കുട്ടികളുടെ കാര്യമാണ്. അവര്‍ പെണ്‍കുട്ടികളെ നോക്കുന്നത് ശരിയായ രീതിയില്‍ അല്ല. നിങ്ങളുടെ സഹോദരി, അമ്മ, ഭാര്യ എന്നിവരോടെല്ലാമായിരുന്നു ഈ സമീപനം. അതെനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ലെന്നും സല്‍മാന്‍ പറഞ്ഞു.
പുരുഷന്മാരുടെ മോശം നോട്ടത്തെ നേരിടേണ്ടവളല്ല സ്ത്രീകള്‍. അത്തരമൊരു സാഹചര്യത്തിലൂടെ അവര്‍ കടന്നുപോകേണ്ടത് തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാമെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു. തന്റെ ഉദ്ദേശശുദ്ധി മോശമായിരുന്നില്ല. പക്ഷേ ചില സമയങ്ങളില്‍ നമ്മള്‍ ഉദ്ദേശിച്ച കാര്യങ്ങളായിരിക്കില്ല സംഭവിക്കുകയെന്നും താരം പറഞ്ഞു.
ചിലപ്പോഴെല്ലാം നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ തെറ്റായ സംഭവിക്കാം. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് ഞാനൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ സെറ്റിലെ നായികമാരെ മോശം രീതിയില്‍ ആരും നോക്കാന്‍ ഇടവരരുത്. അത്തരമൊരു അവസരം നല്‍കില്ലെന്നും സല്‍മാന്‍ പറഞ്ഞു.












Click it and Unblock the Notifications