ആര്യന് ഖാനെ കേസില്‍ കുടുക്കും, ഇല്ലെങ്കില്‍ 25 കോടി തരണം; സമീര്‍ വാംഖഡെയ്ക്കെതിരെ തെളിവ്, കേസ്
മുംബൈ: ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെയുള്ള കേസ് അന്വേഷിച്ച സമീര്‍ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു. അദ്ദേഹത്തിനെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുംബൈ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയിലെ ഏറ്റവും പ്രബലനായ ഉദ്യോഗസ്ഥനായിരുന്നു വാങ്കഡെ.
എന്നാല്‍ സമീര്‍ ആര്യന്റെ കേസില്‍ വിലയ അഴിമതി നടത്തിയെന്നാണ് ആരോപണം. സിബിഐയാണ് സമീറിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഷാരൂഖ് ഖാന്റെ മകനെ സമീര്‍ വാംഖഡെ ക്രൂയിസ് ഷിപ്പില്‍ നിന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ഇത് ഏറെ വിവാദമുണ്ടാക്കിയ കേസായിരുന്നു.

മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ സമീര്‍ വാംഖഡെയുമുണ്ട്. മുപ്പതോളം ഇടങ്ങളില്‍ റെയ്ഡും നടക്കുന്നുണ്ട്. ദില്ലി, മുംബൈ, റാഞ്ചി, ലഖ്നൗ, ഗുവാഹത്തി, ചെന്നൈ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ആര്യന് ഖാന് കേസില്‍ സമീര്‍ വാംഖഡെ 25 കോടിയാണ് ഷാരൂഖ് ഖാനില്‍ നിന്ന് വാങ്ങാന്‍ ശ്രമിച്ചത്.
ആര്യന് ഖാനെ കേസില്‍ കുടുക്കാതിരിക്കാനായിട്ടാണ് ഈ തുക ആവശ്യപ്പെട്ടത്. മയക്കുമരുന്ന് കേസില്‍ ആര്യന് അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഈ ഇടപാടുകള്‍ക്കായി ശ്രമിച്ചത്. നേരത്തെ റിയാ ചക്രവര്‍ത്തിയുടെ കേസും സമീറാണ് അന്വേഷിച്ചത്. നടിയെ ജയിലിലാക്കാനും സമീറിന് സാധിച്ചിരുന്നു.നിരവധി തവണ കോടതിയില്‍ ആര്യന് ഖാന് ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. നാലാഴ്ച്ചയോളം കഴിഞ്ഞാണ് കേസില്‍ ജാമ്യം ലഭിച്ചത്.
എന്നാല്‍ എട്ട് മാസം കഴിഞ്ഞ് എന്‍സിബിയുടെ തന്നെ അന്വേഷണത്തില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ആ സമയം എന്‍സിബിയുടെ സോണല്‍ ഡയറക്ടറായിരുന്നു സമീര്‍. ആര്യന് ഖാന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ തന്നെ ഇപ്പോള്‍ ആ കേസ് വേട്ടയാടുകയാണ്. ആര്യനെ കുടുക്കാന്‍ നോക്കിയെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുംബൈ സോണല്‍ യൂണിറ്റിലെ ഇന്റലിജന്‍സ് ഓഫീസറായ ആശിഷ് രഞ്ജന്‍ പ്രസാദിനെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. എന്‍സിബിയിലെ സൂപ്രണ്ടായ വിവി സിംഗിനെതിരെയും കേസുണ്ട്. മുംബൈ തീരത്തുള്ള ഒരു ക്രൂയിസ് ഷിപ്പില്‍ നടന്ന റേവ് പാര്‍ട്ടിക്കിടെയാണ് ആര്യന് ഖാന് അറസ്റ്റിലായത്.
ഇവിടെ നിന്ന് കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ, പോലുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. ആര്യന് ഖാന്, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, എന്നിവരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. മൊത്തം എട്ട് പേരുണ്ടായിരുന്നു.
പ്രഭാകര്‍ സെയില്‍ എന്നയാള്‍ ആര്യന് ഖാന് വിട്ടയക്കുന്നതിനായി സമീര്‍ വാംഖഡെയടെ പേരില്‍ 25 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിരുന്നു. പ്രഭാകര്‍ കേസിലെ ദൃക്സാക്ഷിയാണ്. കെപി ഗോസാവി എന്നയാള്‍ എന്‍സിബി ഓഫീസറായി ചമഞ്ഞ് ഷാരൂഖ് ഖാന്റെ മാനേജറായ പൂജാ ദദ്ലാനിയില്‍ നിന്ന് പണം വാങ്ങാന്‍ ശ്രമിച്ചിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications