കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവന്റെ ജോലി ഞാന്‍ തെറിപ്പിക്കും....ദീപികയും ശ്രദ്ധയും ഇരകള്‍, സമീര്‍ വാങ്കഡെയ്‌ക്കെതിരെ നവാബ് മാലിക്

Google Oneindia Malayalam News

മുംബൈ: ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസില്‍ സമീര്‍ വാങ്കഡെയെ വിടാതെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. അവന്റെ ജോലി താന്‍ തെറിപ്പിക്കുമെന്ന് മാലിക് പറഞ്ഞു. അത്രയേറെ തട്ടിപ്പുകളാണ് വാങ്കഡെ നടത്തിയതെന്നും മന്ത്രി പറയുന്നു. ഇതൊരു വ്യക്തിപരമായ പോരാട്ടമാണ്. ചെറിയ അളവിലുള്ള മയക്കുമരുന്നാണ് ഇവര്‍ പിടിച്ചെടുക്കുന്നത്. ഇത് ഇവിടെയുള്ള പോലീസിന് പിടിക്കാനുള്ളതേയുള്ളൂ. എന്‍സിബി കഴിഞ്ഞ 35 വര്‍ഷമായി ഒന്നും ചെയ്തിട്ടില്ല. ഇപ്പോഴുള്ള ഈ കളി തുടങ്ങിയത് റിയ ചക്രവര്‍ത്തിയില്‍ നിന്നാണ്. അവര്‍ക്കെതിരെയുള്ള കേസെല്ലാം വ്യാജമാണ്. കോടതി അവരെ വെറുതെ വിടുകയും ചെയ്തു. പിന്നെ വന്നത് ബോളിവുഡിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നായിരുന്നു. ഇവര്‍ ഈ കേസ് ഉപയോഗിച്ച് ഭയപ്പെടുത്തുകയാണ്.

200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന

1

റീഹാബിലേഷനാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ എന്‍സിബി ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ ഭയപ്പെടുത്തലാണ് നടക്കുന്നത്. തന്റെ മരുമകന്റെ കാര്യത്തില്‍ നടന്നത് അനീതിയാണ്. എട്ട് മാസത്തിന് ശേഷം അവന് ജാമ്യം കിട്ടി. യാതൊന്നും അവനെതിരെ കണ്ടെത്തിയിട്ടില്ല. ക്രൂയിസ് ഷിപ്പില്‍ രണ്ട് പേരെ കുറിച്ച് ഞങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്‍സിബിക്ക് അതിലൊരു ഉത്തരവും ഉണ്ടായിരുന്നില്ല. തെളിവ് നിരത്തിയാണ് എല്ലാം ചോദിച്ചത്. എന്‍സിബിയില്‍ ഉള്ളവര്‍ തന്നെ പണം തട്ടിയെടുത്തെന്ന് പറയുന്നത്. ഞങ്ങള്‍ പറയുന്നത് ശരിയാണെന്ന് ഇത് തെളിയിക്കുന്നു. ജാതി സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചാണ് സമീര്‍ വാങ്കഡെ ജോലി നേടിയതെന്നും, എല്ലാ രേഖകളും അടുത്ത ദിവസം തന്നെ പുറത്തുവിടുമെന്നും മാലിക് പറഞ്ഞു.

നേരത്തെ ബിജെപി പറഞ്ഞിരുന്നത് ഒരു മുസ്ലീം ഒരു മറാത്തയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നുവെന്നാണ്. ഒരു ദളിത് ഇസ്ലാമിലേക്കോ ക്രിസ്ത്യാനിറ്റിയിലേക്കോ മാറിയാല്‍ അയാള്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ല. ഇതാണ് നിയമം. ഐആര്‍എസ് ജോലിക്കായി സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച മുസ്ലീങ്ങളുണ്ട്. സമീര്‍ വാങ്കഡെ ഒരു ദളിതന്റെ അവകാശങ്ങളാണ് തട്ടിയെടുത്തത്. അവന് ജോലി പോവുമെന്ന് ഉറപ്പാണ്. സമീറിന്റെ കാര്യത്തില്‍ അക്കാര്യം ഞാന്‍ ഉറപ്പുതരുന്നു. ഇതെങ്ങനെയാണ് വ്യക്തിപരമായ ആക്രമണമാകുക. അനീതിയുണ്ടായാല്‍ പോരാടണമെന്നാണ് എന്റെ രീതിയെന്നും നവാബ് മാലിക് വ്യക്തമാക്കി.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

താന്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണ്. അതല്ലെങ്കില്‍ സമീര്‍ വാങ്കഡെ രാജിവെക്കണം. എന്റെ മരുമകനെ ഈ കേസില്‍ കുടുക്കിയതാണ്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെയും ഈ കേസില്‍ കുടുക്കിയത് തന്നെയാണെന്നും മാലിക് പറഞ്ഞു. സമീര്‍ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. നടി ദീപിക പദുക്കോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാംപാല്‍, തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാന്‍ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയാണ് തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ഇവരില്‍ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് മറ്റുള്ളവരില്‍ നിന്ന് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങള്‍ കത്തില്‍ പറയുന്നുണ്ടെന്നും മാലിക് വ്യക്തമാക്കി.

80000 രൂപയുടെ മയക്കുമരുന്ന്, ഗ്രൂപ്പ് ചാറ്റില്‍ ആര്യന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍, അനന്യ പങ്കാളി80000 രൂപയുടെ മയക്കുമരുന്ന്, ഗ്രൂപ്പ് ചാറ്റില്‍ ആര്യന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍, അനന്യ പങ്കാളി

Recommended Video

cmsvideo
Ananya pandey's chat reveals she agreed to arrange stuff for Aryan khan

English summary
sameer wankhede extorted money from deepika padukone and other celebrities says nawab malik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X