കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം ബിജെപിയുടെ ദേശീയ നയം, ആപത്താണെന്ന് റാവത്ത്!!

Google Oneindia Malayalam News

ദുബായ്: സോഷ്യല്‍ മീഡിയയെ ബിജെപി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നിയമവിരുദ്ധമായി സോഷ്യല്‍ മീഡയയെ ഉപയോഗിക്കുന്നത് സര്‍ക്കാരിന് തന്നെ തിരിച്ചടിയാവുമെന്നും സഞ്ജയ് റാവത്ത് പറയുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യത്തില്‍ ഇടപെടണം. സോഷ്യല്‍ മീഡിയയെ ക്ലീനാക്കാന്‍ അദ്ദേഹം ശ്രമിക്കണം. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഈ ക്ലീനിംഗ് തുടങ്ങുന്നതാണ് നല്ലതെന്നും റാവത്ത് പറഞ്ഞു. നേരത്തെ മുംബൈ പോലീസിനെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും മോശമാക്കാരാക്കി കാണിക്കാന്‍ 80000 സോഷ്യല്‍ മീഡിയ ്അക്കൗണ്ടുകള്‍ വ്യാജമായി ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലാണ് റാവത്ത് ബിജെപിയെ വിമര്‍ശിച്ചത്.

1

സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ അന്വേഷണം പ്രതികളെ സഹായിക്കാനാണെന്നും, റിയ ചക്രവര്‍ത്തി അടക്കമുള്ളവരാണ് കുറ്റക്കാരെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. ഈ കേസ് പിന്നീട് സിബിഐ അടക്കമുള്ളവര്‍ ഏറ്റെടുത്ത് വിവിധ തലത്തിലേക്ക് കേസ് വഴിമാറിയിരുന്നു. കങ്കണ റനൗത്ത് അടക്കമുള്ളവര്‍ പിന്നാലെ മുംബൈ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അമിത് ഷാ ആഭ്യന്തര മന്ത്രിയാണ്. സൈബര്‍ ആര്‍മികളുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനം രാജ്യത്തിനും സമൂഹത്തിനും ദോഷം ചെയ്യും. വ്യക്തിഹത്യകള്‍ക്കാണ് ഇവരെ ഉപയോഗിക്കുന്നതെന്നും, അത് തടയണമെന്നും റാവത്ത് ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയ ആര്‍മിയിലിലൂടെ വലിയ തോതിലുള്ള ആക്രമണം പ്രതിപക്ഷത്തിന് നേരെ അഴിച്ചുവിടുന്നത് ബിജെപിയുടെ ദേശീയ നയത്തിന്റെ ഭാഗമാണെന്നും റാവത്ത് പറഞ്ഞു. ബിജെപി അവസാന രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ് ജയിച്ചത്. ഗീബല്‍സിനെ പോലും തോല്‍പ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ ക്യാമ്പയിനുകളാണ് നടത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും നരേന്ദ്ര മോദിക്ക് മുന്നില്‍ ഒന്നിനും കൊള്ളാത്തവരായി അവതരിപ്പിച്ചത് ഈ സോഷ്യല്‍ മീഡിയയാണെന്നും റാവത്ത് ആരോപിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുമെന്ന് മുമ്പ് അമിത് ഷാ പറഞ്ഞിരുന്നു. അത് പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ നല്ലതാണ്. പക്ഷേ ഇന്ന് രാജ്യത്തിന്റെ അധികാരം അദ്ദേഹത്തിന്റെ കൈകളിലുണ്ട്. രാഹുലിനെയും മന്‍മോഹനെയും മോശക്കാരാക്കിയ അതേ സോഷ്യല്‍ മീഡിയ നരേന്ദ്ര മോദിയെയും മോശക്കാരനാക്കിയിട്ടുണ്ട്. അഞ്ച് കോടി ഫേക്ക് അക്കൗണ്ടുകളാണ് സുശാന്തിന്റെ കേസിലെ പ്രചാരണത്തിനായി ഉണ്ടാക്കിയത്. അതെല്ലാം ആക്ടീവായ അക്കൗണ്ടുകളാണ്. നിയമത്തിലൂടെ അവയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. ആഭ്യന്തര മന്ത്രി തന്നെ ഇതിന് തുടക്കമിടണമെന്നും റാവത്ത് പറഞ്ഞു.

English summary
sanjay raut slams bjp on social media fake accounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X