Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി യുവതി മുംബൈയിലെ ശൗചാലയത്തില്‍ പ്രസവിച്ചു

മുംബൈ: സൗദി സ്വദേശിയായ യുവതി മുംബൈ എയര്‍പോര്‍ട്ടിലെ ശൗചാലയത്തില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി . 20കാരിയായ യുവതിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഹൈദരാബാദില്‍ ബന്ധുക്കളെ സ്ന്ദര്‍ശിയ്ക്കുന്നതിന് എത്തിയതായിരുന്നു യുവതി. റിയാദിലേയ്ക്ക് യാത്ര ചെയ്യാന്‍ വേണ്ടിയാണ് മുംബൈയില്‍ എത്തിയത്.

വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ ശൗചാലയത്തില്‍ പ്രസവിയ്ക്കുകയായിരുന്നു. അലഹാബാനി ഹയ സൗദ് എന്ന പെണ്‍കുട്ടിയാണ് ശൗചാലയത്തില്‍ ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയച്. എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ എമര്‍ജന്‍സി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രണ്ടംഗ മെഡിക്കല്‍ സംഘം എത്തി യുവതിയ്ക്ക് ശുശ്രൂഷ നല്‍കുകയായിരുന്നു.

Baby

ഉച്ചയ്ക്ക് 1.45 ഓടെ കുട്ടിയും അലഹബാനിയും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷം സെവന്‍സ് ഹില്‍സ് ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടിയും അമ്മയും സുഖമായിരിയ്ക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയുടെ ബന്ധുക്കള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+