സ്കൂള്‍ ബസിന് തീപിടിച്ചു,ഡ്രൈവര്‍ രക്ഷകനായി

ജോഗേശ്വരിയിലെ മില്ലട്ട് ഹൈസ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ബാബ പട്ടേല്‍ (36) ആണ് കുട്ടികളെ രക്ഷിച്ചത്. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയമില്‍ പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തിയ ശേഷം പുറത്തിറങ്ങി ബോണറ്റ് പരിശോധിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് മനസിലാക്കിയ ഇയാള്‍ ആയയുടയെ സഹായത്തോടെ കുട്ടികളെ ബസിന് പുറത്തിറക്കി.
ബസിനുള്ളിലേയ്ക്ക് തീപടര്‍ന്ന ശേഷമാണ് ഉറങ്ങുകയായിരുന്ന ഒരു കുട്ടിയെ പുറത്തെടുക്കാനായത്. കുട്ടികള്‍ക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെടുത്താന്‍ ഡ്രൈവറും ആയ അനിസ ജാഗിര്‍ദാര്‍ക്കും കഴിഞ്ഞു. ഒരു കുട്ടിയുടെ രക്ഷകര്‍ത്താവും അപകടം നടക്കുമ്പോള്‍ ബസില്‍ ഉണ്ടായിരുന്നു.
ഷഹീദ് ഷെയ്ക്ക് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. കരാര്‍ അടിസ്ഥാനത്തില്‍ 14 ബസുകള്‍ സ്‌കൂളുകള്‍ക്ക് വേണ്ടി ഇയാള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും ബസിന് അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും ബസുടമ പറഞ്ഞു. ബസ് പരിശോധിച്ച ശേഷം തുടര്‍ന്ന് നടപടികളിലേയ്ക്ക് നീങ്ങുമെന്ന് ആര്‍ടിഒ അറിയിച്ചു.












Click it and Unblock the Notifications