നോമ്പുമുടക്കിയ എംപിമാരെ ന്യായീകരിച്ച് ശിവസേന
മുംബൈ: റംസാന് വ്രതം അനുഷ്ഠിക്കുകയായിരുന്ന മുസ്ലിം യുവാവിന്റെ വായില്‍ ചപ്പാത്തി കുത്തിത്തിരുകിയ എം പി മാരെ ന്യായീകരിച്ച് ശിവസേന. മഹാരാഷ്ട്രയിലെ 11 ശിവസേന എം പിമാരാണ് ഈ വിവാദപ്രവൃത്തി ചെയ്തത്. എന്നാല്‍ സംഭവത്തെ എതിരാളികള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് എന്നാണ് ശിവസേന ആരോപിക്കുന്നത്. ശിവസേനയുടെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഏതെങ്കിലും മതത്തില്‍പ്പെട്ട ആളുകളെ ആക്രമിക്കുകയായിരുന്നില്ല അവിടെ സംഭവിച്ചത്. ആവശ്യപ്പെട്ട ഭക്ഷണം നല്‍കാത്ത മാനേജ്മെന്റിനോടുള്ള പ്രതിഷേധിക്കുക മാത്രമായിരുന്നു. എന്നാല്‍ വിവാദം മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. മഹാരാഷ്ട്ര സദന് മാനേജ്മെന്റിന്റെ സര്‍വ്വീസിനെയും സേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് സേന നയം വ്യക്തമാക്കിയത്.

എം പിമാരോട് കാണിച്ച അനീതിയെ എതിര്‍ക്കുക മാത്രമാണ് അവര്‍ ചെയ്തത്. അതില്‍ എന്താണ് തെറ്റ്. എല്ലാ മതക്കാരെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ശിവസേന. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങളെ വകവെച്ചുകൊടുക്കില്ല. ഓരോരുത്തരും അവരുടെ മതം സ്വന്തം മനസിലും വീട്ടിലും സൂക്ഷിക്കണം. മതത്തിന്റെ പേരില്‍ ശിവസേനയെ അപകീര്‍ത്തിപ്പെടുത്തി മുതലെടുക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ല.
അതേസമയം ശിവസേന എം പിമാരുടെ പ്രവൃത്തിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മഹാരാഷ്ട്ര സദനിലെ ഭക്ഷണത്തിന് നിലവാരമില്ല, തങ്ങള്‍ ആവശ്യപ്പെട്ട മഹാരാഷ്ട്ര ശൈലിയിലുള്ള ഭക്ഷണം കിട്ടിയില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ ജീവനക്കാരനെ ആക്രമിച്ചത്. മുസ്ലിമാണ്, നോമ്പെടുക്കുന്ന ആളാണ് എന്ന് അര്‍ഷാദ് എന്ന യുവാവ് കരഞ്ഞുപറഞ്ഞെങ്കിലും എം പിമാര്‍ ബലം പ്രയോഗിച്ച് ഇയാളുടെ വായില്‍ ചപ്പാത്തി കുത്തിക്കയറ്റുകയായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications