കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രത്തിന് താന്‍ എതിരല്ല... പക്ഷേ ആള്‍ക്കൂട്ടം, ഉദ്ധവിന്റെ ആശങ്ക പങ്കുവെച്ച് ശരത് പവാര്‍!!

Google Oneindia Malayalam News

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ചടങ്ങുകളില്‍ വീണ്ടും പ്രതികരിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അയോധ്യയില്‍ ഇത്തരമൊരു ചടങ്ങ് നടക്കാന്‍ യോജിച്ച സമയമല്ല ഇതെന്ന് പവാര്‍ പറഞ്ഞു. ആളുകള്‍ ഒത്തുചേരുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പവാര്‍ വ്യക്തമാക്കി. നേരത്തെ ഉദ്ധവ് താക്കറെ ഇതേ കാര്യം ഉയര്‍ത്തിരുന്നു. അതേ നിലപാട് തന്നെയാണ് തനിക്കുള്ളതെന്ന് പവാര്‍ സൂചിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ അയോധ്യയിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

1

അയോധ്യയില്‍ ഭൂമി പൂജ വളരെ കുറഞ്ഞ ആളുകള്‍ മാത്രം പങ്കെടുക്കേണ്ട ചടങ്ങാണ്. രാജ്യത്ത് കോവിഡെന്ന മഹാമാരി അതിശക്തമാണ്. ഇത്തരമൊരു ആള്‍ക്കൂട്ടം അയോധ്യയില്‍ എത്തുന്നത് വൈറസ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന് പവാര്‍ പറഞ്ഞു. ഞാന്‍ അയോധ്യയിലെ ഭൂമി പൂജയില്‍ പങ്കെടുക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. അതാണ് ഞാന്‍ അതില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഞാനൊരിക്കലും അയോധ്യയിലെ ചടങ്ങുകള്‍ക്ക് എതിരല്ല. എന്നാല്‍ എന്റെ പ്രഥമ പരിഗണന കൊറോണ പ്രതിരോധത്തിനാണ് നല്‍കുന്നത്. ഇപ്പോള്‍ ശ്രദ്ധിക്കുന്നതും അതിനെ കുറിച്ചാണ്. താന്‍ എവിടെയും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പവാര്‍ പറഞ്ഞിരുന്നു.

ശ്രീരാമ ജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് അയോധ്യയില്‍ ഭൂമി പൂജ നടത്താന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രസ്റ്റ് ക്ഷണിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിന് മോദി അയോധ്യ സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അന്ന് നടക്കുന്ന ഭൂമി പൂജയില്‍ മോദി പങ്കെടുക്കും. രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനായുള്ള ഭൂമി പൂജാ ചടങ്ങാണ് ഇത്. വളരെയധികം രാഷ്ട്രീയ പ്രാധാന്യം ഈ ചടങ്ങിന് മോദി കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത മോദി ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ഒവൈസി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം താന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നത് സത്യമാണ്. എന്നാല്‍ അത് ക്ഷേത്ര നിര്‍മാണത്തിന് എതിരാണെന്ന വാദം ശരിയല്ല. സുപ്രീം കോടതി ഇക്കാര്യത്തില്‍ ഏറ്റവും ശരിയായ ഒരു വിധിയാണ് പറഞ്ഞിരിക്കുന്നത്. ഞാന്‍ ക്ഷേത്രത്തിന് എതിരല്ലെന്ന് വീണ്ടും പ്രഖ്യാപിക്കുകയാണ്. വളരെ കുറച്ച് പേര്‍ മാത്രമാണ് ആ ചടങ്ങില്‍ പങ്കെടുക്കേണ്ടത്. ഭൂമി പൂജ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി ആളുകളെ കുറച്ചാണ് നടത്തേണ്ടതെന്നും പവാര്‍ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിലെ പൂജ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തണമെന്നായിരുന്നു ഉദ്ധവ് ആവശ്യപ്പെട്ടത്.

English summary
sharad pawar says he is not against ayodhya temple, but large gathering a concern
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X