• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോര്‍ക്കളത്തില്‍ ഇറങ്ങി പവാര്‍... കങ്കണയെ നേരിടുമോ? ഉദ്ധവിനെ കണ്ടു, ഇനി അതിനെല്ലാം മറുപടി കൊടുക്കണം!

മുംബൈ: മഹാരാഷ്ട്രയില്‍ കങ്കണ റനൗത്തും സര്‍ക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ ഇടപെട്ട് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അദ്ദേഹം ഉദ്ധവ് താക്കറെയെ കാണാന്‍ നേരിട്ട് എത്തിയിരിക്കുകയാണ്. വന്‍ നീക്കങ്ങളാണ് കങ്കണയ്‌ക്കെതിരെ നടക്കാന്‍ പോകുന്നത്. അവരെ രാഷ്ട്രീയമായി പൂട്ടാന്‍ തന്നെയാണ് നീക്കം. എന്നാല്‍ ചില എതിര്‍പ്പുകള്‍ പവാര്‍ അറിയിച്ചിട്ടുണ്ട്. കങ്കണയുടെ പരാമര്‍ശത്തെ പുച്ഛത്തോടെ അവഗണിക്കണമെന്ന് കഴിഞ്ഞ ദിവസം പവാര്‍ പറഞ്ഞിരുന്നു. അനാവശ്യ ശ്രദ്ധ കൊടുത്ത് അവരെ ഹീറോ ആക്കിയെന്നാണ് പവാര്‍ പറഞ്ഞത്.

പവാര്‍ സംസാരിച്ചത്

പവാര്‍ സംസാരിച്ചത്

പവാര്‍ സര്‍ക്കാരിനുണ്ടായ തലവേദനയെ തുടര്‍ന്നാണ് ഉദ്ധവിനെ കാണാനെത്തിയത്. കങ്കണയുടെ പരാമര്‍ശങ്ങളെ ഗൗനിക്കുക പോലും ചെയ്യരുതെന്നായിരുന്നു പവാര്‍ പറഞ്ഞു. ഒരിക്കലും ഇത്ര വലിയൊരു പ്രശ്‌നത്തിലേക്ക് അത് പോകുമായിരുന്നില്ല. അതുകൊണ്ട് പ്രശ്‌നങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കാര്യങ്ങള്‍ വേണ്ടെന്ന് പവാര്‍ നിര്‍ദേശിച്ചു.

ഉദ്ധവ് അടങ്ങില്ല

ഉദ്ധവ് അടങ്ങില്ല

ആസൂത്രണം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാരിനെ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് ഉദ്ധവ് പവാറിനോട് പറഞ്ഞു. ബിജെപിയുടെ കളികളാണ് ഇതിന് പിന്നിലുള്ളത്. കങ്കണ റനൗത്തൊക്കെ അവരുടെ കളിപ്പാവകളാണ്. സര്‍ക്കാരിനെ പല വിഷയങ്ങളില്‍ അപമാനിക്കാനാണ് ഈ നീക്കം. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം, കോവിഡ്, പാല്‍ഗര്‍ ആള്‍കൂട്ട കൊല എന്നിവ മനപ്പൂര്‍വം കൊണ്ടുവരുന്നതാണ്. അതുകൊണ്ട് പിന്നോട്ടില്ലെന്ന് ഉദ്ധവ് വ്യക്തമാക്കി.

പവാറിന്റെ പിന്തുണ

പവാറിന്റെ പിന്തുണ

പവാര്‍ കങ്കണ വിഷയത്തില്‍ ഉദ്ധവിനെ പിന്തുണയ്ക്കുന്നുണ്ട്. എല്ലാവരുടെയും പ്രതിച്ഛായ അവര്‍ മനപ്പൂര്‍വം ഇടിച്ച് താഴ്ത്തുകയാണ്. ഇനി അതൊക്കെ തിരിച്ച് നല്‍കാനുള്ള സമയമാണെന്ന് ഉദ്ധവ് പറഞ്ഞു. നടപടി അത്യാവശ്യമാണെന്ന കാര്യത്തില്‍ ഉദ്ധവ് ഉറച്ച് നില്‍ക്കുകയാണ്. ഉദ്ധവിന്റെ നടപടികളെ പവാര്‍ പിന്തുണച്ചു. എന്നാല്‍ കഠിനമായ നടപടികള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില വിട്ടുവീഴ്ച്ചകള്‍ മാത്രം ഉദ്ധവ് സ്വീകരിച്ചേക്കും.

വീട് പൊളിച്ചതോ?

വീട് പൊളിച്ചതോ?

കങ്കണയുടെ വീടും ഓഫീസും അടങ്ങുന്ന കെട്ടിടം പൊളിച്ചത് സംസ്ഥാന വിഷയമല്ലെന്ന വാദത്തിലാണ് ഉദ്ധവ്. ബിഎംസി സ്വതന്ത്രമായ സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാരിന് അതുമായി ബന്ധമില്ലെന്നും ഉദ്ധവ് സൂചിപ്പിച്ചു. അതേസമയം സ്വന്തം ഓഫീസാണെന്ന കങ്കണയുടെ വാദങ്ങളെ പവാര്‍ തള്ളി. സ്വന്തം പേരില്‍ ഓഫീസുണ്ടാവാന്‍ ഞാനും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു വാക്ക് പറഞ്ഞ വ്യക്തിയില്‍ നിന്ന് ഉത്തരവാദിത്തം പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ പരിഹസിച്ചു.

ബിഎംസി പറയുന്നത്

ബിഎംസി പറയുന്നത്

കങ്കണ അനധികൃതമായി കെട്ടിട നിര്‍മാണം നടത്തിയെന്ന് ബിഎംസി പറഞ്ഞു. അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് അവര്‍. വെറേ ഉദ്ദേശങ്ങളൊന്നും ബിഎംസിക്കില്ല. സ്വന്തം തെറ്റുകള്‍ മറച്ചുപിടിക്കാനാണ് അവര്‍ ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നത്. പാസാക്കിയ പ്ലാനിന് പുറമേ മറ്റ് നിര്‍മാണങ്ങളും അവര്‍ ആ കെട്ടിടത്തില്‍ നടത്തി. അതിന് യാതൊരു അനുമതിയും തേടിയിരുന്നില്ല. തീര്‍ത്തും വ്യാജമായ ആരോപണങ്ങളാണ് അവര്‍ ബിഎംസിക്കെതിരെ ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ബിജെപിയുടെ പിന്തുണ

ബിജെപിയുടെ പിന്തുണ

ബിജെപി നേതാക്കള്‍ കങ്കണയ്ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ കങ്കണയുടെ വീട് സന്ദര്‍ശിച്ചു. കശ്മീരി ഹിന്ദുക്കളും കങ്കണയ്ക്ക് പിന്തുണയുമായെത്തി. ഹര ഹര മഹാദേവ് എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ഷിംലയില്‍ കങ്കണയെ പിന്തുണച്ച് ബിജെപി സംഘടനകള്‍ പ്രതിഷേധ പ്രകടനവും നടത്തി. ബിജെപി മഹിളാ മോര്‍ച്ച പ്രസിഡന്റ് രശ്മി ധര്‍ സൂദ് കോണ്‍ഗ്രസ് ഓഫീസ് ഗെരാവോ ചെയ്തു.

പ്രിയങ്കയ്ക്ക് ഭീഷണി

പ്രിയങ്കയ്ക്ക് ഭീഷണി

ബിജെപി മഹിളാ മോര്‍ച്ച അധ്യക്ഷ രശ്മി സൂദ് വലിയ ഭീഷണിയാണ് കോണ്‍ഗ്രസിന് നേരെ ഉയര്‍ത്തിയത്. ഷിംലയിലെ പ്രിയങ്ക ഗാന്ധിയുടെ വീട് ഇടിച്ചുപൊളിക്കുമെന്നാണ് ഭീഷണി. പ്രിയങ്കയ്ക്ക് ഇവിടെ അവധിക്കാല വസതിയുണ്ട്. കങ്കണയുടെ വീട് പൊളിച്ചതിന് പകരമാണ് ഇതെന്നും സൂദ് പറയുന്നു. ശിവസേനയ്ക്കും കോണ്‍ഗ്രസിനുമെതിരെ വന്‍ പ്രക്ഷോഭത്തിനാണ് മഹിളാ മോര്‍ച്ച പ്ലാന്‍ ചെയ്യുന്നത്. അതേസമയം കങ്കണ സെപ്റ്റംബര്‍ 14ന് ഹിമാചലിലേക്ക് മടങ്ങി പോകുമെന്ന് അറിയിച്ചിട്ടുണ്ട്.

സോണിയയെ വെട്ടാന്‍ നിതീഷ്, രാജ്യസഭയില്‍ പുതു ഫോര്‍മുല, പട്‌നായിക്കിനെ വിളിച്ചു, വിടാതെ കോണ്‍ഗ്രസ്!!

ഉദ്ധവിനെതിരെ മോശം പരാമര്‍ശം: കങ്കണയ്‌ക്കെതിരെ കേസ്, ശിവസേനയല്ല സോണിയാ സേനയെന്ന് നടി

English summary
sharat pawar backs uddav thackeray, will take strong action against kangana ranaut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X