Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ പ്രസ്താവനയില്‍ ഒപ്പിടാതെ ശിവസേന, കോണ്‍ഗ്രസിന് അടക്കം അമ്പരപ്പ്, ഉദ്ധവിന് ലക്ഷ്യം വേറെ

മുംബൈ: പ്രതിപക്ഷ നിരയില്‍ ശക്തമായ സാന്നിധ്യമറിയിച്ച ശിവസേനയുടെ പുതിയ നീക്കത്തില്‍ അമ്പരന്ന് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍. കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധ പ്രസ്താവനയില്‍ ഒപ്പിടാനില്ലെന്ന് ശിവസേന തീരുമാനിച്ചിരിക്കുകയാണ്. അത് ശിവസേനയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വന്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. പതിമൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തിറങ്ങുന്ന പ്രസ്താവനയില്‍ ഒപ്പിടാന്‍ ശിവസേനയോടും ആവശ്യപ്പെട്ടിരുന്നു പ്രതിപക്ഷ നേതാക്കള്‍. രാമനവമി ദിനത്തിലെ വര്‍ഗീയ സംഘര്‍ഷത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രസ്താവനയായിരുന്നു ഇത്. എന്നാല്‍ ഒപ്പിടാനില്ലെന്ന് ശിവസേന പ്രഖ്യാപിക്കുകയായിരുന്നു.

1

മഹാരാഷ്ട്രയില്‍ ശിവസേനയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. സമാധാനവും ശാന്തിയും നിലനിര്‍ത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. സോണിയാ ഗാന്ധിയുടെ താല്‍പര്യപ്രകാരമാണ് ഈ കത്ത് പുറത്തിറക്കിയത്. എന്നാല്‍ ശിവസേന വിട്ടുനിന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വര്‍ഗീയ സംഘര്‍ഷത്തിലും വിദ്വേഷ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതില്‍ സോണിയ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഞെട്ടല്‍ രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുമതി ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

മതപരമായ പരിപാടികള്‍ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറുന്നതിലുള്ള ആശങ്കയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചു. അതേസമയം ശിവസേന തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ശിവസേന നിരവധി വിഷയങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എംഎന്‍എസ്സിന്റെ രാജ് താക്കറെ മുസ്ലീം പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് വലിയ വിഷയമായി മാറ്റിയിരിക്കുകയാണ്. ഈ വിഷയം മഹാരാഷ്ട്രയില്‍ ആളിക്കത്തുമെന്നാണ് ശിവസേന ഭയപ്പെടുന്നത്. പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രതിച്ഛായക്കും അത് വലിയ തിരിച്ചടിയാവുമെന്നാണ് ശിവസേന കരുതുന്നത്. ഈ സാഹചര്യത്തില്‍ മതേതര കക്ഷികള്‍ക്കൊപ്പം ചേരുകയും ചെയ്താല്‍ അത് രാഷ്ട്രീയമായി തന്നെ ശിവസേനയ്ക്ക് തിരിച്ചടിയാവും.

ശിവസേനയ്ക്ക് ബിജെപിയോട് ഏറ്റുമുട്ടി ഹിന്ദുത്വ വോട്ടുബാങ്ക് നഷ്ടമായിട്ടുണ്ട്. എംഎന്‍എസ്സിന് പിന്നില്‍ ബിജെപിയാണെന്ന് കഴിഞ്ഞ ദിവസം സഞ്ജയ് റാവത്ത് ആരോപിച്ചതാണ്. ഹിന്ദു ഒവൈസിയെന്നാണ് രാജ് താക്കറെയെ റാവത്ത് വിശേഷിപ്പിച്ചത്. എന്നാല്‍ നട്ടെല്ലില്ലാത്തവരുടെ പരാമര്‍ശങ്ങള്‍ക്ക് താന്‍ മറുപടി നല്‍കില്ലെന്ന് രാജ് താക്കറെയും തിരിച്ചടിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിികളിലെ മുഖ്യമന്ത്രിമാരുടെ യോഗം മുംബൈയില്‍ ചേരാന്‍ വരെ ശിവസേന സജ്ജമായിരിക്കുകയാണ്. എന്നിട്ടും കേന്ദ്ര വിമര്‍ശനത്തില്‍ നിന്ന് ശിവസേന പിന്നോട്ടടിച്ചത് അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം എന്‍സിപിയും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു.

അതേസമയം ദില്ലിയില്‍ അടക്കമുണ്ടായിട്ടുള്ള കലാപത്തില്‍ ശക്തമായ നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇരുപതില്‍ അധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ബിജെപിക്കെതിരെ കടുത്ത പ്രതിഷേധത്തിനാണ് ഒരുങ്ങുന്നത്. എന്നാല്‍ ശിവസേന ഇപ്പോഴും കണ്‍ഫ്യൂഷനിലാണ്. കഴിഞ്ഞ ദിവസം സഞ്ജയ് റാവത്ത് രൂക്ഷമായ ഭാഷയില്‍ കേന്ദ്രത്തെയും ബിജെപിയെയും വിമര്‍ശിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തിയില്‍ അത്തരമൊരു നീക്കമുണ്ടായിട്ടില്ല. പ്രതിപക്ഷ സഖ്യം ശക്തമായി കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്ന ഘട്ടത്തില്‍ ശിവസേനയുടെ വിശ്വാസ്യത വളരെ നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+