ബാല്‍ താക്കറെയോട് മോദിക്ക് എന്ത് ബഹുമാനമാണ് ഉള്ളത്?
മുംബൈ: ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്ത് ബഹുമാനമാണ് ഉള്ളത്. ചോദിക്കുന്നത് മറ്റാരുമല്ല, ശിവസേന തന്നെയാണ്. തങ്ങളുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന മോദിയുടെ താക്കറെ ഭക്തി ചോദ്യം ചെയ്യുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലി സഖ്യം പിരിഞ്ഞ സാഹചര്യത്തില്‍ എന്താണ് ഈ ബഹുമാനത്തിന് പ്രസക്തിയെന്നും സേന ചോദിക്കുന്നു.
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ ശിവസേനയ്ക്കെതിരെ ഒന്നും പറയില്ല എന്ന മോദിയുടെ പ്രസ്താവനയെ ആണ് സാമ്ന എഡിറ്റോറിയല്‍ ചോദ്യം ചെയ്യുന്നത്. ബാല്‍ താക്കറെയോടുള്ള ബഹുമാനം കൊണ്ടാണ് താന്‍ സേനയ്ക്കെതിരെ ഒന്നും പറയാത്തത് എന്നായിരുന്നു മോദിയുടെ വാക്കുകള്‍. രാഷ്ട്രീയത്തിനും മീതെ ചില കാര്യങ്ങള്‍ ഉണ്ട്.

ബാല്‍ താക്കറെയോട് എനിക്കുള്ള ബഹുമാനം അത്തരത്തില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമുള്ള ആദ്യത്തെ നിയമസഭ തിരഞ്ഞെടുപ്പാണ് ഇത്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി, താന്‍ ശിവസേനയ്ക്കെതിരെ ഒന്നും പറയില്ല - മോദി പറഞ്ഞു. എന്നാല്‍ ബാല്‍ താക്കറെയോട് എന്തെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കില്‍ സീറ്റ് വിഭജനെത്തെ പറ്റി ചര്‍ച്ച നടക്കുമ്പോളായിരുന്നു അത് കാണിക്കേണ്ടത് എന്നാണ് സേന തിരിച്ചടിച്ചത്.
10 ദിവസം കൊണ്ട് 20 റാലികളെയാണ് മോദി മഹാരാഷ്ട്രയില്‍ അഭിസംബോധന ചെയ്യുന്നത്. ബി ജെ പിയെ ഒറ്റയ്ക്ക് വിജയത്തിലെത്തിക്കണമെന്നാണ് റാലികളില്‍ മോദി ആളുകളോട് പറയുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് മഹാരാഷ്ട്രയില്‍ ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കുന്നത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒക്ടോബര്‍ 15 നാണ് വോട്ടെടുപ്പ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications