കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്‍ താക്കറെയോട് മോദിക്ക് എന്ത് ബഹുമാനമാണ് ഉള്ളത്?

Google Oneindia Malayalam News

മുംബൈ: ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്ത് ബഹുമാനമാണ് ഉള്ളത്. ചോദിക്കുന്നത് മറ്റാരുമല്ല, ശിവസേന തന്നെയാണ്. തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന മോദിയുടെ താക്കറെ ഭക്തി ചോദ്യം ചെയ്യുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലി സഖ്യം പിരിഞ്ഞ സാഹചര്യത്തില്‍ എന്താണ് ഈ ബഹുമാനത്തിന് പ്രസക്തിയെന്നും സേന ചോദിക്കുന്നു.

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ ശിവസേനയ്‌ക്കെതിരെ ഒന്നും പറയില്ല എന്ന മോദിയുടെ പ്രസ്താവനയെ ആണ് സാമ്‌ന എഡിറ്റോറിയല്‍ ചോദ്യം ചെയ്യുന്നത്. ബാല്‍ താക്കറെയോടുള്ള ബഹുമാനം കൊണ്ടാണ് താന്‍ സേനയ്‌ക്കെതിരെ ഒന്നും പറയാത്തത് എന്നായിരുന്നു മോദിയുടെ വാക്കുകള്‍. രാഷ്ട്രീയത്തിനും മീതെ ചില കാര്യങ്ങള്‍ ഉണ്ട്.

modi11

ബാല്‍ താക്കറെയോട് എനിക്കുള്ള ബഹുമാനം അത്തരത്തില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമുള്ള ആദ്യത്തെ നിയമസഭ തിരഞ്ഞെടുപ്പാണ് ഇത്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി, താന്‍ ശിവസേനയ്‌ക്കെതിരെ ഒന്നും പറയില്ല - മോദി പറഞ്ഞു. എന്നാല്‍ ബാല്‍ താക്കറെയോട് എന്തെങ്കിലും സ്‌നേഹമുണ്ടായിരുന്നെങ്കില്‍ സീറ്റ് വിഭജനെത്തെ പറ്റി ചര്‍ച്ച നടക്കുമ്പോളായിരുന്നു അത് കാണിക്കേണ്ടത് എന്നാണ് സേന തിരിച്ചടിച്ചത്.

10 ദിവസം കൊണ്ട് 20 റാലികളെയാണ് മോദി മഹാരാഷ്ട്രയില്‍ അഭിസംബോധന ചെയ്യുന്നത്. ബി ജെ പിയെ ഒറ്റയ്ക്ക് വിജയത്തിലെത്തിക്കണമെന്നാണ് റാലികളില്‍ മോദി ആളുകളോട് പറയുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് മഹാരാഷ്ട്രയില്‍ ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കുന്നത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒക്ടോബര്‍ 15 നാണ് വോട്ടെടുപ്പ്.

English summary
Shiv Sena Sena hits out at Prime minister Narendra Modi, questions his respect for Bal Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X