കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന നേതാവിനെ വെടിവെച്ചുകൊന്നു

Google Oneindia Malayalam News

ബദ്‌ലാപൂര്‍: മഹാരാഷ്ട്രയില്‍ ശിവസേന നേതാവിനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. താനെ ബദ്‌ലാപൂരിന് സമീപം കത്രപില്‍ ശിവസേന നേതാവായ മോഹന്‍ റാവത്ത് ആണ് കൊല്ലപ്പെട്ടത്. വെളളിയാഴ്ച രാവിലെ റാവത്തിന്റെ ഓഫീസിന് പരിസരത്ത് വെച്ചായിരുന്നു കൊലപാതകം നടന്നത്.

എന്‍ സി പി നേതാവാണ് റാവത്തിന്റെ കൊലപാതകത്തിന് പിന്നില്‍ എന്ന് സംശയിക്കുന്നു. റാവത്തുമായി ഇയാള്‍ക്ക് നേരത്തെ വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം എന്ന് കരുതുന്നു. അക്രമി റാവത്തിന്റെ നെഞ്ചില്‍ നാല് റൗണ്ട് വെടി വെച്ചു.

shiv-sena

വെടിയേറ്റ റാവത്തിനെ ദൊംബിവിളിയിലെ എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്‍ സി പി നേതാവാണ് റാവത്തിന്റെ കൊലയ്ക്ക് പിന്നിലെന്ന് ബന്ധുക്കളും കുടുംബാംഗങ്ങളും പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ ശിവസേന പ്രവര്‍ത്തകര്‍ ബദ്‌ലാപൂരിലെ കടകള്‍ ബലമായി അടപ്പിച്ചു. പോലീസ് രംഗത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ബദ്‌ലാപൂരിലെ ശിവസേന വൈസ് പ്രസിഡണ്ടാണ് കൊല്ലപ്പെല്ല മോഹന്‍ റാവത്ത്.

ബദ്‌ലാപൂരില്‍ നിന്നുള്ള ശിവസേന മുന്‍ കോര്‍പറേറ്ററാണ് മോഹന്‍ റാവത്ത്. റാവത്തിന്റെ ഭാര്യയും സഹോദരന്റെ ഭാര്യയും ശിവസേനയുടെ കോര്‍പറേറ്റര്‍മാരാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീററുകളോടെ ശിവസേന മികച്ച പ്രകടനം നടത്തിയിരുന്നു.

English summary
Shiv Sena leader shot dead in Thane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X