India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി തകര്‍ക്കാന്‍ മുന്നിലുണ്ടായിരുന്നു, ശിവസേനക്കാരെ അവിടെ കണ്ടിട്ടില്ല, അവകാശവാദവുമായി ഫട്‌നാവിസ്

Google Oneindia Malayalam News

മുംബൈ: ശിവസേനയും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. ആരുടെ ഹിന്ദുത്വമാണ് മികച്ചതെന്ന പോരാണ് നടക്കുന്നത്. ശിവസേനയ്‌ക്കെതിരായ ആക്രമണത്തിന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മൂര്‍ച്ച കൂട്ടിയിരിക്കുകയാണ്. ശിവസേനയെ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് കണ്ടിട്ട് പോലുമില്ലെന്ന് ഫട്‌നാവിസ് പറഞ്ഞു. ഞാന്‍ ബാബറി പൊളിക്കുമ്പോള്‍ അയോധ്യയിലുണ്ടായിരുന്നു. അതിന്റെ മുന്നില്‍ തന്നെ നിന്നാണ് തകര്‍ത്തത്. എന്നാല്‍ ശിവസേനയുടെ ഒരു നേതാവിനെ പോലും അവിടെ കണ്ടിട്ടില്ല. ആദ്യം ഉദ്ധവ് താക്കറെയുടെ പാര്‍ട്ടി രാമന്റെ പക്ഷമാണോ അതോ രാവണന്റെ പക്ഷമാണോ എന്ന് തീരുമാനിക്കണമെന്ന് ഫട്‌നാവിസ് ആവശ്യപ്പെട്ടു.

പ്രശാന്തിന്റെ നിര്‍ദേശം നടപ്പാക്കും, യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരും? 3 പ്ലാനുമായി പ്രിയങ്കപ്രശാന്തിന്റെ നിര്‍ദേശം നടപ്പാക്കും, യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരും? 3 പ്ലാനുമായി പ്രിയങ്ക

ബാബറി പൊളിച്ചതിന് തന്നെ അറസ്റ്റ് ചെയ്ത് ബദായൂന്‍ സെന്‍ട്രല്‍ ജയിലില്‍ 18 ദിവസത്തോളം പാര്‍പ്പിച്ചിരുന്നുവെന്ന് ഫട്‌നാവിസ് അവകാശപ്പെട്ടു. അന്നത്തെ കര്‍സേവകരില്‍ താനുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്ന കാര്യത്തിലാണ് പ്രശ്‌നം നടക്കുന്നത്. ഇത് നീക്കം ചെയ്യണമെന്ന് രാജ് താക്കറെയും ഇത് ഏറ്റുപിടിച്ച് ബിജെപിയും രംഗത്തെത്തി. ഇതിനെതിരെ ഉദ്ധവ് രംഗത്ത് വന്നതോടെ പ്രശ്‌നം വഷളായി. ശിവസേന ഞങ്ങളോട് ചോദിക്കുകയാണ്, എവിടെയായിരുന്നു ബാബറി പൊളിക്കുമ്പോള്‍ നിങ്ങളെന്ന്. അവര്‍ മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്യാന്‍ പറഞ്ഞ വിഷയത്തില്‍ പേടിച്ച് വിറച്ച് നില്‍ക്കുകയാണ്. അവരാണ് ബാബറി മസ്ജി പൊളിച്ചെന്ന് അവകാശപ്പെടുന്നതെന്നും ഫട്‌നാവിസ് പരിഹസിച്ചു.

ബാബറിയെ ഞാന്‍ ഒരു മുസ്ലീം പള്ളിയായി കാണുന്നില്ല. അതൊരു കെട്ടിടമാണ്. ഒരു ഹിന്ദുവും മുസ്ലീം പള്ളി പൊളിക്കില്ല. എനിക്ക് ശിവസേനയോടും ഉദ്ധവിനോടും ചോദിക്കാനുള്ളത്, ബാബറി പൊളിക്കുമ്പോള്‍ നിങ്ങളെവിടെയായിരുന്നു എന്നാണ്. എനിക്ക് പക്ഷേ അഭിമാനത്തോടെ പറയാനാവും, ബാബറി പൊളിച്ച കര്‍സേവകരില്‍ ഞാനുമുണ്ടായിരുന്നുവെന്ന്. 18 ദിവസം ജയിലില്‍കിടന്നതും സത്യമാണ്. മഹാരാഷ്ട്രയില്‍ നിന്ന് ഏത് നേതാവാണ് അയോധ്യയിലെത്തിയത്. ബാബറി പൊളിക്കുമ്പോള്‍ ഒരു ശിവസേന നേതാവും അവിടെയുണ്ടായിരുന്നില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. ഒരാളും മഹാരാഷ്ട്രയില്‍ നിന്ന് വന്നിട്ടില്ലെന്നും ഫട്‌നാവിസ് അവകാശപ്പെട്ടു.

അന്ന് പ്രതികളാക്കപ്പെട്ട 32 പേരില്‍ ഒരാള്‍ താന്‍ പ്രസംഗിക്കുന്ന സമയത്ത് സ്റ്റേജിലുണ്ടെന്നും ഫട്‌നാവിസ് പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെ അഭിനന്ദിക്കേണ്ടതുണ്ട്. കര്‍സേവകരുടെ മേല്‍ ബുള്ളറ്റ് വര്‍ഷിക്കാതെ നോക്കിയത് അദ്ദേഹമാണ്. പകരം സംസ്ഥാന സര്‍ക്കാരിനെ തന്നെ നഷ്ടമായി. രാമനെയും, രാമന്‍ ഇല്ലെന്നും പ്രചരിപ്പിച്ചവരുമായി ചേര്‍ന്ന് പക്ഷേ ശിവസേന സര്‍ക്കാരുണ്ടാക്കി. ഹനുമാന്‍ ചലിസ മുഴക്കുന്നത് മഹാരാഷ്ട്രയില്‍ രാജ്യദ്രോഹക്കുറ്റമാണ്. രവി റാണയുടെയും നവനീത് റാണയുടെയും കുറ്റപത്രത്തില്‍ എന്താണ് പറയുന്നത്. ഹനുമാന്‍ ചലിസ മുഴക്കിയത് കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നതെന്നും, അതുകൊണ്ട് ജയിലില്‍ അടച്ചെന്നുമാണ് പറയുന്നതെന്നും ഫട്‌നാവിസ് ആരോപിച്ചു.

മഹാരാഷ്ട്ര എന്നാല്‍ ശിവസേനയല്ല, ഹിന്ദുത്വം എന്ന് പറഞ്ഞാല്‍ ശിവസേനയല്ല. ശിവസേന അപമാനിക്കപ്പെട്ടാല്‍ അതിനര്‍ത്ഥം മഹാരാഷ്ട്ര അപമാനിക്കപ്പെട്ടു എന്നല്ലെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് 50000 ഹെക്ടര്‍ ഭൂമിയാണ് ചൈനയ്ക്ക് ദാനം ചെയ്തതെന്ന് ഫട്‌നാവിസ് ആരോപിച്ചു. ചൈന കടന്നുകയറുകയാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, ആരെയാണ് നിങ്ങള്‍ അപമാനിക്കുന്നത്. ഒരായുധവും ഇല്ലാതെ, ചൈനയോട് പോരാടിയ ഇന്ത്യന്‍ ജവാന്മാരുടെ ധീരതയെയാണ് ശിവസേന അപമാനിക്കുന്നത്. ശരത് പവാര്‍ ചോദിക്കുന്നു ഹനുമാന്‍ ചലിസ ആലപിച്ചാല്‍ തൊഴിലില്ലായ്മ ഇല്ലാതാവുമോ എന്ന്, എന്നാല്‍ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്താല്‍ തൊഴിലില്ലായ്മ ഇല്ലാതാവുമോ എന്നും ഫട്‌നാവിസ് ചോദിച്ചു.

മഹാരാഷ്ട്രയില്‍ നിക്ഷേപം നടത്താന്‍ ആളുകളെ വേണം. നിരന്തരം ലോഡ് ഷെഡ്ഡിംഗ് ഉള്ള സംസ്ഥാനത്ത് ആരാണ് നിക്ഷേപിക്കുക. മൗറീഷ്യസ് പ്രധാനമ ന്ത്രി വന്നപ്പോള്‍ നിങ്ങള്‍ ഡെപ്യൂട്ടി സെക്രട്ടറിയൊണ് അയച്ചത്. അദ്ദേഹത്തെ പോലും ബഹുമാനിച്ചില്ല. അങ്ങനെയുള്ള ഒരിടത്തേക്ക് ആരാണ് നിക്ഷേപം കൊണ്ടുവരിക, മഹാവികാസ് അഗാഡി സര്‍ക്കാരില്‍ അഴിമതിയാണ് ഉള്ളത്. കൊവിഡിന്റെ സമയത്ത് വലിയ അഴിമതികളാണ് അവര്‍ നടത്തിയത്. സാധാരണക്കാര്‍ക്ക് പകരം ബാര്‍ ഉടമകള്‍ക്ക് വേണ്ടിയാണ് ഉദ്ധവ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഫട്‌നാവിസ് ആരോപിച്ചു.

cmsvideo
  പിസി ജോർജിന് അറസ്റ്റിന് പിന്നാലെ ജാമ്യം

  പ്രശാന്ത് മോഡലില്‍ കോണ്‍ഗ്രസ് മാറും, സോണിയ തീരുമാനിക്കും, മുഖ്യമന്ത്രിമാര്‍ അടങ്ങുന്ന ഗ്രൂപ്പെത്തുംപ്രശാന്ത് മോഡലില്‍ കോണ്‍ഗ്രസ് മാറും, സോണിയ തീരുമാനിക്കും, മുഖ്യമന്ത്രിമാര്‍ അടങ്ങുന്ന ഗ്രൂപ്പെത്തും

  English summary
  shiv sena not a part of babri masjid demolition, devendra fadnavis's shocking revelation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X