കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന വഴങ്ങുന്നു, പിന്തുണ ബിജെപിക്ക്?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിക്ക് പിന്തുണ നല്‍കാന്‍ ശിവസേന തയ്യാറെന്ന് സൂചന. മന്ത്രിസഭയിലെ എണ്ണം, ഉപമുഖ്യമന്ത്രി സ്ഥാനം തുടങ്ങിയ കാര്യങ്ങളിലെ കടുംപിടുത്തം ഒഴിവാക്കിയാണ് പിന്തുണ എന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ബി ജെ പിയുടെ ഭാഗത്ത് നിന്നും, പ്രതീക്ഷിച്ച പോലെ സഖ്യശ്രമങ്ങള്‍ നടക്കാത്തതാണ് ശിവസേനയെ വെട്ടിലാക്കിയത്.

മഹാരാഷ്ട്രയിലെ മുതിര്‍ന്ന ശിവസേന നേതാവും എം പിയുമായ അനില്‍ ദേശായിയാണ് ബി ജെ പിക്ക് പിന്തുണ നല്‍കുന്ന കാര്യം സൂചിപ്പിച്ചത്. ഒറ്റയ്‌ക്കൊരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല എന്നതാണ് മഹാരാഷ്ട്രയിലെ കാര്യങ്ങള്‍. ഇതിന് വേണ്ടി ബി ജെപിയും ശിവസേനയും ഒന്നിച്ച് വിചാരിക്കണം. ഇതാണ് മാഹരാഷ്ട്രയിലെ ജനങ്ങളുടെ തീരുമാനം - ഒരു സ്വകാര്യ ടി വി ചാനലിനോട് സംസാരിക്കുകയായിരുന്നു ദേശായി.

shiv-sena

സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ബി ജെ പിയും സേനയും തിങ്കളാഴ്ചയോടെ ചര്‍ച്ചകള്‍ തുടങ്ങുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ കാര്യം കൂടുതല്‍ സീറ്റ് കിട്ടിയ ബി ജെ പി ആണ് തീരുമാനിക്കേണ്ടത്. മറ്റു കാര്യങ്ങള്‍ രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബി ജെ പി അനുകൂലഭാവം കാണിക്കുന്നില്ലെങ്കിലും സര്‍ക്കാരിന് പിന്തുണ അറിയിച്ച് ശിവസേന നേതാക്കള്‍ ബി ജെ പി നേതാക്കളെ കണ്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഉപമുഖ്യമന്ത്രി സ്ഥാനവും പകുതി മന്ത്രിമാരെയും തങ്ങള്‍ക്ക് കിട്ടണമെന്നായിരുന്നു ശിവസേന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബി ജെ പി ഈ നിര്‍ദേശം തുടക്കത്തിലേ തള്ളി. ഏറ്റവും വലിയ പാര്‍ട്ടിയായ തങ്ങള്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി ജെ പി പ്രസ്താവിച്ചു. ഇതോടെയാണ് ശിവസേന അയഞ്ഞത്. 288 അംഗ മഹാരാഷ്ട്ര അസംബ്ലിയില്‍ ബി ജെ പിക്ക് 123 ഉം സേനയ്ക്ക് 63 ഉം അംഗങ്ങളാണ് ഉള്ളത്.

English summary
The Shiv Sena may support a Bharatiya Janata Party-led government in Maharashtra, a top Sena leader said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X