കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി- താക്കറെ ബന്ധം: ശിവസേനയ്ക്ക് അതൃപ്തി

Google Oneindia Malayalam News

മുംബൈ: ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിശ്വസ്തരായ കൂട്ടാളികളാണ് ഛത്രപതി ശിവജിയുടെ പിന്തുടര്‍ച്ചക്കാരായ ശിവസേന. എന്ന് വെച്ച് തങ്ങളില്‍ നിന്നും തെറ്റിപ്പിരിഞ്ഞുപോയ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുമായി ബി ജെ പി അടുപ്പം കാണിക്കുന്നത് സേനയ്ക്ക് സഹിക്കുമോ? ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബി ജെ പി മുന്‍ പ്രസിഡണ്ട് നിതിന്‍ ഗഡ്കരി എം എന്‍ എസ് നേതാവ് രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയതാണ് ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ മുഖപത്രമായ സാംമ്‌നയിലാണ് ഗഡ്കരി - രാജ് താക്കറെ കൂടിക്കാഴ്ചയെ വിമര്‍ശിച്ചുകൊണ്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ലേഖനം എഴുതിയത്. ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗിനെ ഫോണില്‍ വിളിച്ച് ഉദ്ധവ് താക്കറെ തങ്ങളുടെ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാല്‍ താക്കറെയുടെ അനന്തിരവനായ രാജ് താക്കറെ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയാണ് എം എന്‍ എസ്.

bjp

കോണ്‍ഗ്രസ് - എന്‍ സി പി നേതാക്കളെ പുകഴ്ത്തി സംസാരിക്കുന്നവരുമായി അടുപ്പത്തിന് പോകുന്നത് സഖ്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കും എന്നാണ് ശിവസേനയുടെ പക്ഷം. എന്നാല്‍ രാജ് താക്കറെയുമായുള്ള തന്റെ കൂടിക്കാഴ്ചയില്‍ ഉദ്ധവ് താക്കറെ വിഷമിക്കേണ്ട കാര്യമില്ല എന്നാണ് ഗഡ്കരി പറയുന്നത്. താന്‍ പലരുമായും കൂടിക്കാഴ്ച നടത്താറുണ്ട്. അവരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരെ പെടും.

മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് എം എന്‍ എസ് തലവന്‍ രാജ് താക്കറെയും നിതിന്‍ ഗഡ്കരിയും കൂടിക്കാഴ്ച നടത്തിയത്. എം എന്‍ എസ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ബി ജെ പി - സേന അനുകൂല മറാത്തി വോട്ടുകള്‍ ഭിന്നിച്ചുപോകും എന്ന കാര്യം ഗഡ്കരി താക്കറെയെ ധരിപ്പിച്ചതായാണ് വിവരം. 2009 ല്‍ എം എന്‍ എസ് മത്സരിച്ച സ്ഥലങ്ങളില്‍ എന്‍ ഡി എയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

English summary
Report says Shiv Sena upset with BJP's attempt to win over MNS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X