കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാവത്തിനൊപ്പം അണിനിരക്കാന്‍ ശിവസേന, നിയമോപദേശം തേടി, ഇഡി ഓഫീസിന് മുന്നില്‍ ബിജെപി ബാനര്‍!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് നീക്കത്തെ രാഷ്ട്രീയമായി നേരിടാന്‍ ശിവസേന. റാവത്തിന്റെ ഭാര്യ വര്‍ഷ ഇഡിക്ക് മുന്നില്‍ ഹാജരാവണമോ എന്ന കാര്യത്തില്‍ മഹാവികാസ് അഗാഡി സര്‍ക്കാര്‍ തീരുമാനമെടുക്കും. ഡിസംബര്‍ 29ന് ഇഡിക്ക് മുന്നില്‍ ഹാജരാവാനാണ് വര്‍ഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാം തവണയാണ് അവര്‍ക്ക് ഇഡി നോട്ടീസ് അയക്കുന്നത്. ഇഡിയുടെ നോട്ടീസ് രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസും എന്‍സിപിയും ആരോപിച്ചു. മഹാവികാസ് അഗാഡിയിലെ സഖ്യകക്ഷികള്‍ ഇതിനെ ഒരുമിച്ച് നിന്ന് എതിര്‍ക്കും.

1

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും എംവിഎ സഖ്യത്തിലെ പ്രമുഖ നേതാക്കളും രഹസ്യ യോഗം ഇന്ന് ചേര്‍ന്നു. അജിത് പവാര്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തു. ഒന്നര മണിക്കൂറോളം ചര്‍ച്ച നീണ്ടു. ശിവസേന ഇഡിയുടെ നോട്ടീസില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വീഴ്ത്താന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ് ബിജെപി നേതാക്കള്‍. ഒരു വര്‍ഷത്തോളമായി ഇഡിയുമായി മഹാരാഷ്ട്രയിലെ ബിജെപി നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്. ബിജെപിയുടെ എതിരാളികളുടെ കുടുംബത്തിനെതിരെയാണ് ഇവര്‍ കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിക്കുന്നതെന്നും ശിവസേന പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും 22 എംഎല്‍എമാര്‍ക്കെതിരെ ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുണ്ട്. ഇവരെ സമ്മര്‍ദത്തിലാക്കി രാജിവെപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സഞ്ജയ് റാവത്ത് പറയുന്നു. ശരത് പവാറുമായി കൂടിക്കാഴ്ച്ച് നടത്തി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സഞ്ജയ് റാവത്തിന്റെ തീരുമാനം. വിജയ് മല്യയെയും നീരവ് മോദിയെയും പോലെ ബിജെപി ഈ രാജ്യം വിട്ട് ഓടേണ്ടി വരും. അവരെ ഞങ്ങള്‍ തുറന്നുകാണിക്കും. തന്റെ ഭാര്യ ഇഡിക്ക് മുന്നില്‍ ഹാജരാവുമെന്നും റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഒരിക്കലും രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത് നടന്നില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. ഇപ്പോള്‍ അതും നടന്നിരിക്കുകയാണ്. ബിജെപിക്കെതിരെ സംസാരിച്ചാല്‍ അവരെ തേടി കേന്ദ്ര ഏജന്‍സികള്‍ എത്തും. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇവര്‍ക്ക് കേസുമായി മുന്നോട്ട് പോകാനാവില്ലെന്നും ദേശ്മുഖ് പറഞ്ഞു. അതേസമയം എംവിഎ സര്‍ക്കാര്‍ ഇതിനെ ഭയപ്പെടുന്നില്ലെന്ന് ആദിത്യ താക്കറെ പറഞ്ഞു.

ഇതിനിടെ ഇഡിയുടെ മുംബൈ ഓഫീസിന് മുന്നില്‍ ഇത് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്ന ബാനര്‍ ശിവസേന സ്ഥാപിച്ചു. ബിജെപി കാര്യാലയം എന്ന് ബാനറില്‍ പറയുന്നുണ്ട്. ഒരു പോലീസ് ഓഫീസര്‍ ഈ ബാനര്‍ തൂക്കുന്ന ശിവസേന പ്രവര്‍ത്തകനെ തടയാനും ശ്രമിക്കുന്നുണ്ട്. ബിഎംസിയില്‍ പരാതി പറയൂ എന്നായിരുന്നു ഇയാളുടെ മറുപടി.

Recommended Video

cmsvideo
India is holding dry run in four states

English summary
shiv sena will politically defend ed notice, will support sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X