Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം; സംഗീത സംവിധായകന്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡിലെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അങ്കിത് തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആഷിക്കി 2 വിലൂടെ ശ്രദ്ധേയനായ തിവാരിയെ ബലാത്സംഗക്കുറ്റത്തിനാണ് പോലീസ് പിടികൂടിയത്. തിവാരിയും സഹോദരന്‍ അങ്കുര്‍ തിവാരിയും ചേര്‍ന്ന് 28 കാരിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

അങ്കുര്‍ തിവാരിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്കിത് തന്റെ സുഹൃത്ത് വഴി പരിചയപ്പെട്ട 28 കാരിയെ ആണ് സഹോദരനൊപ്പം പീഡിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കത്തി കാണിച്ച് പേടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് അങ്കിതിനെയും അങ്കുറിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ആഷിക്കി 2 വിലെ സുന്‍ രഹാ ഹേ എന്ന ഗാനത്തിലൂടെയാണ് അങ്കിത് തീവാരി വളരെപ്പെട്ടെന്ന് പ്രശസ്തനായത്. പാട്ടും ചിത്രവും സൂപ്പര്‍ ഹിറ്റായി. 2013 ന്റെ പ്രണയഗാനം എന്ന് പേരുകേട്ട പാട്ടാണിത്. പാടുന്നതിനൊപ്പം തന്നെ നിരവധി ചിത്രങ്ങള്‍ക്ക് തിവാരി സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

സാഹേബ് ബീവി ഓര്‍ ഗാംഗ്‌സ്റ്റര്‍, ദൂനി ചാര്‍ തുടങ്ങിയവയാണ് തിവാരി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍. സോണി ടി വി, സ്റ്റാര്‍ പ്ലസ്, കളേഴ്‌സ് തുടങ്ങിയ ജനപ്രിയ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് 24 കാരനായ അങ്കിത് തിവാരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+