Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്‍ ടിവി റിമോട്ട് തട്ടിപ്പറിച്ചു, അമ്മ തൂങ്ങിമരിച്ചു

മുംബൈ: എന്തിനൊക്കെയാണ് ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്. ജീവിതം വഴിമുട്ടി എന്ന് തോന്നിയതിന്, പ്രണയനഷ്ടം സംഭവിച്ചതിന് എന്ന് തുടങ്ങി ഉത്തരങ്ങള്‍ പലതുണ്ട്. ഇനി കുട്ടികളാണെങ്കിലോ പരീക്ഷയില്‍ തോറ്റതിന്, വീട്ടുകാര്‍ വഴക്ക് പറഞ്ഞതിന് എന്നിങ്ങനെ അവര്‍ക്കുമുണ്ട് കാരണങ്ങള്‍. മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിനും ക്രിക്കറ്റ് ബാറ്റ് വാങ്ങിക്കൊടുക്കാത്തതിനും ആത്മഹത്യ ചെയ്യുന്ന കുട്ടികളെ നോക്കി അയ്യേ എന്ന് പറയുന്നവര്‍ മുംബൈയിലെ ഈ അമ്മയുടെ കാര്യം നോക്കൂ.

മകന്‍ ടി വിയുടെ റിമോട്ട് തട്ടിപ്പറിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തിരിക്കുകയാണ് ഒരമ്മ. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. മൂന്ന് മക്കളുടെ അമ്മയായ ഷബ്‌ന പര്‍സേദ് ആണ് മകനുമായുള്ള തര്‍ക്കത്തിനൊടുവില്‍ തൂങ്ങിമരിച്ചത്. തര്‍ക്കമാകട്ടെ, വീട്ടില്‍ ഏത് ടി വി ചാനല്‍ കാണണം എന്നതിനെച്ചൊല്ലിയും. വെള്ളിയാഴ്ചയാണ് 38 കാരിയായ ഷബ്‌ന പര്‍സേദ് ഈ കടുംകൈ ചെയ്തത്.

suicide

കാമോത്തിലെ വീട്ടില്‍ ടി വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഷബ്‌ന പര്‍സേദ്. ക്രിക്കറ്റ് കാണണം എന്നായി മകന്‍ ഷാരൂഖ്. അമ്മ സമ്മതിച്ചില്ല. ഷാരൂഖ് റിമോട്ട് തട്ടിപ്പറിച്ച് ക്രിക്കറ്റ് കാണാന്‍ തുടങ്ങി. ഷബ്‌ന പര്‍സേദ് ദേഷ്യപ്പെട്ട് അകത്തേക്കും പോയി. ഏറെ നേരം കഴിഞ്ഞിട്ടും ഷബ്‌ന പര്‍സേദിനെ കാണാഞ്ഞിട്ട് മക്കള്‍ പോയി നോക്കിയപ്പോഴാണ് ബെഡ്‌റൂമില്‍ സീലിംഗ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+