കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപിണി കൂപ്പുകുത്തി: വെള്ളിയാഴ്ച മിനുട്ടുകള്‍ക്കകം നഷ്ടമായത് 2.12 ലക്ഷം കോടി രൂപ

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വെള്ളിയാഴ്ച കനത്ത നഷ്ടം. മിനുട്ടുകള്‍ക്കകം 2.12 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. കോവിഡ് പ്രതിസന്ധി ശമനമില്ലാതെ തുടരുന്നതും യുഎസ് വിപണി കനത്ത നഷ്ടത്തിലായതുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. വെള്ളിയാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ സെന‍്‍സെക്സ് 625 പോയന്‍റാണ് താഴ്ന്നത്. നിഫ്റ്റിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. നിഫ്റ്റിയില്‍ 170 പോയന്‍റിന്‍റെ നഷ്ടമാണ് ഉണ്ടായത്.

ബി‌എസ്‌ഇ ലിസ്റ്റുചെയ്ത ഓഹരികളുടെ വിപണി മൂലധനം വെള്ളിയാഴ്ച 154.85 ലക്ഷം കോടിയായി കുറഞ്ഞതിനാൽ നിക്ഷേപകർക്ക് മിനിറ്റുകൾക്കുള്ളിൽ 2.12 ലക്ഷം കോടി രൂപ നഷ്ടമായി. 156.86 ലക്ഷം കോടി വിപണമൂല്യത്തോടെയാണ് വ്യാഴാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത്. 30 ഓഹരികളുള്ള സെൻസെക്‌സിൽ ഐസിഐസിഐ ബാങ്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 2.99 ശതമാനം ഇടിഞ്ഞ് 371.30 രൂപയായി.

stockmarket

Recommended Video

cmsvideo
മോദിക്ക് മുട്ടന്‍ പണി നല്‍കി ഹാക്കര്‍മാര്‍ | Oneindia Malayalam

എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി. യുഎസ് വിപണി കനത്ത ഇടിവ് നേരിട്ടതാണ് ഇന്ത്യന്‍ വിപണിയുടേയും കരുത്തുചോര്‍ത്തിയത്. അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാക്ക് വിപണി ഒറ്റരാത്രികൊണ്ട് അഞ്ച് ശതമാനവും എസ് ആന്റ് പി 500 3.5 ശതമാനവും ഇടിഞ്ഞു. ജൂൺ മുതലുള്ള ഏറ്റവും വലിയ വാൾസ്ട്രീറ്റ് നഷ്ടമാണ് രേഖപ്പെടുത്തിയത്

കൊറോണവൈറസ് പ്രതിസന്ധിയും വിപണിയിലെ തിരിച്ചടഴിന് കാരണമായി. കഴിഞ്ഞ 24 മമിക്കൂറിനിടെ 84156 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നുവരേയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനേക്കാള്‍ ഇരട്ടിയാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം എന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്. 44728 പേര്‍ക്കാണ് ബ്രസീലില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഏകദേശം ഇതിന്‍റെ ഇരട്ടിയോളമാണ് ഇന്ത്യയിലെ പ്രതിധിന രോഗികളുടെ വര്‍ധനവ്. അമേരിക്കയിലും 44507 രോഗികളാണ് കഴിഞ്ഞ ദിവസമുണ്ടായത്.

ഇന്ത്യ - സിറിയ മന്ത്രി തല വിർച്വൽ ചർച്ചയിൽ ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകി വി മുരളീധരന്‍ഇന്ത്യ - സിറിയ മന്ത്രി തല വിർച്വൽ ചർച്ചയിൽ ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകി വി മുരളീധരന്‍

 ' ബിജെപിയെ യുഡിഎഫ് ഘടകക്ഷിയാകേണ്ട സമയം അതിക്രമിച്ചില്ലേ, അതല്ലേ അതിന്റെയൊരു ഇത് ' ' ബിജെപിയെ യുഡിഎഫ് ഘടകക്ഷിയാകേണ്ട സമയം അതിക്രമിച്ചില്ലേ, അതല്ലേ അതിന്റെയൊരു ഇത് '

 ജെഇഇ-നീറ്റ് 2020; 6 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ജെഇഇ-നീറ്റ് 2020; 6 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

English summary
Stock market plunges: Loss of Rs 2.12 lakh crore for investers with in minutes on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X