ക്ലാസ്മുറിയില്‍ ഭക്ഷണം; വിദ്യാര്‍ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചു
മുംബൈ: ക്ലാസ്മുറിയില്‍ വെച്ച് ഭക്ഷണം കഴിച്ചു എന്നാരോപിച്ച് എട്ടുവയസ്സുകാരനെ ടീച്ചര്‍ മര്‍ദ്ദിച്ചതായി പരാതി. വിദ്യാര്‍ഥിയോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ടീച്ചറുടെ മര്‍ദ്ദനം. മുംബൈ മാതുംഗയിലെ സ്‌കൂളിലാണ് സംഭവം നടന്നത്. ജൂണ്‍ മുപ്പതിനായിരുന്നു സംഭവം.
സ്‌കൂള്‍ കെട്ടിടത്തിന് തൊട്ടടുത്ത് താമസിക്കുന്ന ഒരാളാണ് ടീച്ചറുടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുത്തത്. ആഗസ്ത് രണ്ടാം തീയതി സ്‌കൂളില്‍ രക്ഷകര്‍ത്താക്കളുടെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളാണ് ആക്രമണത്തിന് ഇരയായ കുട്ടിയുടെ അച്ഛനമ്മമാര്‍ വിവരം അറിഞ്ഞത്.

ടീച്ചര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളതെന്ന് രക്ഷിതാവ് പറഞ്ഞു. കുട്ടിയോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. കുട്ടിയെ സഹപാഠികളുടെ മുന്നില്‍ വെച്ച് അപമാനിക്കുകയായിരുന്നു ടീച്ചര്‍. ക്ലാസ് മുറിയില്‍ നിന്നും ഭക്ഷണം കഴിച്ചു എന്നാരോപിച്ചാണ് കുട്ടിയ ഉപദ്രവിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങളുടെ മകന്‍ മാനസികമായി കടുത്ത വിഷമത്തിലാണ്. രാത്രി ഉറങ്ങാന്‍ പറ്റുന്നില്ല എന്ന് പറയാറുണ്ട്. എന്നാല്‍ സ്‌കൂളില്‍ നടന്ന സംഭവം പറഞ്ഞിട്ടില്ല കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. സ്‌കൂളില്‍ വരാനും കുട്ടിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലത്രെ.
കുട്ടികളുടെ അവകാശത്തിന് വേണ്ടിയുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മീഷന്‍ മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തുന്നുണ്ട്. വന്‍ നഗരങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ കൂടുകയാണ്. കഴിഞ്ഞ മാസം ബാംഗ്ലൂരിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക ആക്രമണത്തിന് ഇരയായിരുന്നു.












Click it and Unblock the Notifications