ശിഷ്യന് 18 ആയാല്‍ വിവാഹമെന്ന് ടീച്ചര്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയ കേസില്‍ ഇംഗ്ലീഷ് അധ്യാപികയ്ക്ക് ജാമ്യം. ശിഷ്യന് പ്രായപൂര്‍ത്തി ആയാലുടന്‍ വിവാഹം ചെയ്യാനാരിക്കുകയാണ് താനെന്ന് അധ്യാപിക പോലീസിനോട് പറഞ്ഞു. മുംബൈ സാന്തക്രൂസിലെ റവ സി എഫ് ആന്‍ഡ്രൂസ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ അഞ്ജലി സിംഗ് എന്ന 23 കാരിയാണ് അതേ സ്‌കൂളിലെ വിദ്യാര്‍ഥിയും തന്റെ പ്രിയപ്പെട്ട ശിഷ്യനുമൊത്ത് ഒളിച്ചോടിയത്.
ടീച്ചറും കുട്ടിയും വളരെയധികം അസ്വസ്ഥരാണ് എന്നും വിഷയം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും പോലീസ് ഇരുവരുടെയും ബന്ധുക്കളോട് പറഞ്ഞു. അധ്യാപികയുടെയും ശിഷ്യന്റെയും ബന്ധത്തെക്കുറിച്ച് കുട്ടിയുടെ സഹപാഠിക്ക് അറിയാമായിരുന്നത്രെ. ടീച്ചറുടെ കൂടെ ഒളിച്ചോടാന്‍ പോകുകയാണ് എന്ന് സംഭവം നടന്ന ദിവസം കഥാനായകന്‍ കൂട്ടുകാരനെ അറിയിച്ചിരുന്നു.

മുംബൈയിലെ നൃത്തപരിപാടിയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധം തുടങ്ങിയത്. വാട്‌സ് അപ്പിലൂടെ വളര്‍ന്ന ഈ ബന്ധമാണ് ജനുവരി 23ന് ഇരുവരും ഒളിച്ചോടുന്നതിലേക്ക് എത്തിയത്. ജനുവരി 25 ന് സ്‌കൂള്‍ ബാഗില്‍ വസ്ത്രങ്ങളും എടുത്താണ് കുട്ടി വീട് വിട്ടത്. ഇംഗ്ലീഷ് ടീച്ചര്‍ക്കൊപ്പം ആദ്യം ഗോവയിലും പിന്നീട് ബാംഗ്ലൂരിലും കഴിയവേയാണ് പോലീസിന്റെ പിടിയിലാകുന്നത്.
കുട്ടിയെ കാണാതായ ദിവസം തന്നെ അതേ സ്‌കൂളിലെ അധ്യാപികയെയും കാണാതായ വിവരം പുറത്തുവന്നതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇതോടെ ഇരുവരുടെയും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചായി പോലീസിന്റെ അന്വേഷണം. ബാംഗ്ലൂരില്‍ വെച്ച് ഇരുവരെയും കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോകല്‍ പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് അധ്യാപികയ്ക്ക് മേല്‍ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications