കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ ബാറ്റിന് ഒന്നരക്കോടി, പണം അനാഥാലയത്തിന്

Google Oneindia Malayalam News

പുനെ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബാറ്റ്, ടൈ, ടീ ഷര്‍ട്ട് തുടങ്ങിയവ ലേലത്തില്‍ വെച്ചു. ഒന്നരക്കോടി രൂപയാണ് ലേലത്തില് പിരിഞ്ഞുകിട്ടിയത്. ഈ തുക പുനെയിലെ അനാഥാലയത്തിലെ കുട്ടികള്‍ക്കായി ചെലവഴിക്കും. ലോകത്ത് ഓരോ മനുഷ്യനും ദൈവം ഓരോ കഴിവ് നല്‍കിയിട്ടുണ്ട് എന്ന് സച്ചിന്‍ ചടങ്ങില്‍ പറഞ്ഞു. ഈ കഴിവ് തിരിച്ചറിഞ്ഞാല്‍ പിന്നെ അതിനെ ധ്യാനിക്കുകയാണ് വേണ്ടത്.

സൊസൈറ്റി ഓഫ് ഫ്രണ്ട്‌സ് ഓഫ് ദ സാസൂണ്‍ ഹോസ്പിറ്റല്‍ എന്ന എന്‍ ജി ഓയാണ് അനാഥാലയം നടത്തുന്നത്. അനാഥാലയത്തിലെ കുട്ടികള്‍ സച്ചിനെക്കുറിച്ച് ഒരു ഓഡിയോ ബുക്ക് തയ്യാറാക്കി താരത്തിന് സമ്മാനിച്ചു. സമ്മാനം വളരെയധികം ഇഷ്ടമായി എന്ന് പറഞ്ഞ സച്ചിന്‍ ഓഡിയോ ബുക്ക് തയ്യാറാക്കാനായി കുട്ടികള്‍ നടത്തിയ ശ്രമത്തെ അഭിനന്ദിച്ചു.

sachin

വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ ബാറ്റ്‌സ്മാനായാണ് സച്ചിനെ കരുതിപ്പോരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന കിട്ടുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് താരം കൂടിയാണ് 41 കാരനായ സച്ചിന്‍ തെണ്ടുല്‍ക്കര്‍.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തും ഗോള്‍ഫും മറ്റും കളിച്ചുമാണ് സമയം ചെലവഴിക്കുന്നത്. കളിക്കളത്തിന് അകത്തും പുറത്തും തികഞ്ഞ ജെന്റില്‍മാനായ സച്ചിന്‍ 2012 മുതല്‍ രാജ്യസഭാംഗം കൂടിയാണ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികളും റണ്‍സും സച്ചിന്റെ പേരിലാണ്.

English summary
Cricket icon Sachin Tendulkar‘s bat, tie and t-shirt were auctioned for Rs. 15 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X