വണ്ണക്കൂടുതല്‍; സൈസിന് ചേര്‍ന്ന പാവാട ചോദിച്ച യുവതിയെ സെയില്‍സ് മാന്‍ അപമാനിച്ചു
മുംബൈ: എത്ര പട്ടിണി കിടന്നാലും മെലിയാതെ വണ്ണക്കൂടുതല്‍ കൊണ്ട് കഷ്ടപ്പെടുന്നവരുണ്ട്. പലപ്പോഴും വണ്ണക്കൂടുതല്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ഇവരെ അപഹാസ്യരാക്കും. വണ്ണം കൂടിപ്പോയെന്ന് പറഞ്ഞ് മുംബൈയിലെ ഒരു പ്രമുഖ വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരന്‍ തന്നെ അപമാനിച്ച കാര്യം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് മുംബൈക്കാരിയായ യുവതി.
മോന ജോഷി എന്ന യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. തന്റെ സൈസിന് പറ്റിയ വസ്ത്രം തിരഞ്ഞ മോനയോട് ജിമ്മില്‍ പോയി വരൂ എന്നാലേ പാകമായ വസ്ത്രം കിട്ടൂ എന്നാണ് ജീവനക്കാര്‍ പറഞ്ഞത് .

പാകമായ സ്‌കര്‍ട്ട് തിരയുകയായിരുന്നു മോന. കടയില്‍ പലയിടത്തും നോക്കിയെങ്കിലും പാകത്തിനുള്ളത് ലഭിച്ചില്ല. ഇതോടെ മോന സെയില്‍സ് റെപ്രസെന്റേറ്റിവിന്റെ സഹായം തേടി. തനിയ്ക്ക് പാകമാകുന്ന വസ്ത്രം കാട്ടിത്തരാന്‍ ആവശ്യപ്പെട്ടു .
പാകത്തിനുള്ള വസ്ത്രം കിട്ടണമെങ്കില്‍ ജിമ്മില്‍ പോകൂ എന്നായിരുന്നു മോനയ്ക്ക് ലഭിച്ച മറുപടി. ജീവനക്കാരന്റെ മോശം പെരുമാറ്റത്തെപ്പറ്റി മോനയും സുഹൃത്തും കടയുടമയ്ക്ക് മെയില്‍ അയച്ചു. മെയില്‍ സഹിതം സ്‌ക്രീന്‍ ഷോട്ടെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കടയുടമ മോനയോട് മാപ്പ് പറയുകയും ചെയ്തു .












Click it and Unblock the Notifications