കത്രീന കൈഫിനെ കാണാന്‍ നാടുവിട്ട കുട്ടികളെ തിരിച്ചെത്തിച്ചു
മുംബൈ: താരങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ എന്തും ചെയ്യും. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ മറിയ ഷറപ്പോവയെ അസഭ്യം കൊണ്ട് കുളിപ്പിച്ച ഫേസ്ബുക്ക് മലയാളികള്‍ തന്നെ വലിയ ഉദാഹരണം. അത് സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍. അപ്പോള്‍പിന്നെ പ്രിയ താരത്തെ നേരിട്ട് കാണാന്‍ അവസരം കിട്ടിയാല്‍ ആളുകള്‍ എന്ത് വേണമെങ്കിലും ചെയ്യും, അതില്‍ അത്ഭുതമില്ല.
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള മൂന്ന് ആണ്‍കുട്ടികളാണ് ഈ വാര്‍ത്തയിലെ താരങ്ങള്‍. മുംബൈയില്‍ പോയി ബോളിവുഡ് നടി കത്രീന കൈഫിനെ കാണാന്‍ വേണ്ടിയാണ് ഇവര്‍ ഗാസിയാബാദില്‍ നിന്നും പണവും മോഷ്ടിച്ച് കടന്നുകളഞ്ഞത്. വൈഭവ് ശര്‍മ, കാശിഷ് കുമാര്‍, റിതേഷ് എന്നീ കുട്ടികളാണ് ഇഷ്ടനടിയെ കാണാന്‍ വേണ്ടി മുംബൈയിലെത്തിയത്.

കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. പോലീസില്‍ പരാതിയും കൊടുത്തു. പരാതി കിട്ടിയ പോലീസ് അന്വേഷണത്തിനൊടുവില്‍ മൂന്നുപേരെയും മുംബൈയില്‍ നിന്നും കണ്ടെത്തി വീട്ടിലെത്തിച്ചു. ശനിയാഴ്ച പുറപ്പെട്ടുപോയ ഇവരെ ചൊവ്വാഴ്ചയാണ് പോലീസ് തിരിച്ചെത്തിച്ചത്. മുംബൈയില്‍ നിന്നാണ് കുട്ടികളെ പോലീസിന് കിട്ടിയത്.
അച്ഛന്റെ എ ടി എം കാര്‍ഡ് മോഷ്ടിച്ച് പണവും എടുത്താണ് കുട്ടി ആരാധകര്‍ നാടുവിട്ടതെന്ന് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്തപ്പോഴാണ് ആരാധനാപാത്രമായ കത്രീന കൈഫിനെ കാണാനാണ് തങ്ങള്‍ നാടുവിട്ടതെന്ന് ഇവര്‍ പറഞ്ഞത്. ദുരൂഹ സാഹചര്യത്തില്‍ കുട്ടികള്‍ അലഞ്ഞ് നടക്കുന്നത് കണ്ട ഒരു പട്ടാളക്കാരനാണ് ഇവരെപ്പറ്റി പോലീസില്‍ വിവരം നല്‍കിയത്.


Click it and Unblock the Notifications