കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിആര്‍പി തട്ടിപ്പ്: ബാര്‍ക്കിന്റെ മുന്‍ സിഒഒ അറസ്റ്റില്‍, കേസില്‍ 14ാമത്തെ അറസ്റ്റുമായി മുംബൈ പോലീസ്

Google Oneindia Malayalam News

മുംബൈ: ടിആര്‍പി അഴിമതിയുമായി ബന്ധപ്പെട്ട് വമ്പന്‍ അറസ്റ്റുമായി മുംബൈ പോലീസ്. ടിവി റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിന്റെ മുന്‍ സിഒഒ റോമില്‍ റാംഘാഡിയയെയാണ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ ആകെ വന്‍ റെയ്ഡാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്നത്. ചാനല്‍ മികച്ചതാണെന്ന് കാണിക്കാന്‍ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചു എന്നാണ് കേസ്. 14ാമത്തെ അറസ്റ്റാണ് ഈ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുണ്ടാവുന്നത്. മുംബൈ ക്രൈംബ്രാഞ്ചാണ് രാംഘാഡിയയെ അറസ്റ്റ് ചെയ്തത്.

1

അന്വേഷണത്തിനിടെ റോമില്‍ രാംഘാഡിയക്ക് കേസില്‍ വലിയ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. അദ്ദേഹത്തെ ഉടന്‍ തന്നെ കോടതിക്ക് മുന്നില്‍ ഹാജരാക്കും. രണ്ട് ദിവസം മുമ്പ് റിപബ്ലിക്ക് മീഡിയയുടെ സിഇഒ വികാസ് കന്‍ഞ്ചന്‍ദാനിയെ ഈ കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉന്നതര്‍ തന്നെ ഈ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് പോലീസ് വാദം.

പോലീസ് നേരത്തെ ഈ കേസില്‍ അന്വേഷണം തുടങ്ങിയത് ബാര്‍ക് തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. ടിആര്‍പി റേറ്റിംഗില്‍ ചില ചാനലുകള്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. വീടുകളിലെ കാഴ്ച്ചക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചാണ് ബാര്‍ക് ടിആര്‍പി റേറ്റിംഗ് കണ്ടെത്തുന്നത്. പരസ്യ വരുമാനം ധാരാളം ലഭിക്കണമെങ്കില്‍ ടിആര്‍പി റേറ്റിംഗ് അത്യാവശ്യമാണ്. ബാര്‍ക്, ഹന്‍സ റിസര്‍ച്ച് ഏജന്‍സി വഴിയാണ് ഇത്തരം റേറ്റിംഗുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത്.

Recommended Video

cmsvideo
ഏഷ്യാനെറ്റിനെ കടത്തിവെട്ടി പാട്ടുംപാടി ജയിച്ച് 24 ന്യൂസ് | Oneindia Malayalam

ബാര്‍ക് റേറ്റിംഗ് എടുക്കുന്ന വീടുകളില്‍ പണം കൊടുത്ത് റിപബ്ലിക്ക് അടക്കം ചാനലുകള്‍ വെക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിലൂടെ റേറ്റിംഗ് ഇവര്‍ക്ക് അനുകൂലമായി മാറും. ബോക്‌സ് സിനിമ, ഫക്ത് മറാത്തി, മഹാ മൂവി, റിപബ്ലിക്ക് ടിവി എന്നിവര്‍ പണം നല്‍കിയതായിട്ടാണ് കുറ്റപത്രത്തില്‍ പോലീസ് പറയുന്നത്. അതിലൂടെ ടിആര്‍പി പെരുപ്പിച്ച് കാണിച്ചെന്നും പോലീസ് കുറ്റപ്പെടുത്തുന്നു.

English summary
trp scam former coo of baarc arrested by mumbai police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X