Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ വിവാഹം കഴിക്കണം, നിരസിച്ചതോടെ ഓഡി കാറിലെത്തി നടിയെ കുത്തിവീഴ്ത്തി യുവാവ്

മുംബൈ: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നടിക്ക് നേരെ ആക്രമണം. നടി മാല്‍വി മല്‍ഹോത്രയെ കഴിഞ്ഞ ദിവസം രാത്രി കുത്തി വീഴ്ത്തി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നടി ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തായ യുവാവ് ആണ് നടിയെ ആക്രമിച്ചത്. പ്രതിയെ കണ്ടെത്താനുളള അന്വേഷണത്തിലാണ് മുംബൈ പോലീസ്. വിശദാംശങ്ങള്‍ ഇങ്ങനെ..

മൂന്ന് വട്ടം കുത്തി

മൂന്ന് വട്ടം കുത്തി

അറിയപ്പെടുന്ന ടെലിവിഷൻ താരമായ മാല്‍വി മല്‍ഹോത്രയെ കഴിഞ്ഞ ദിവസം രാത്രിയാണ് സുഹൃത്ത് ആക്രമിച്ചത്. മാല്‍വിയുടെ സുഹൃത്തായ യോഗേഷ് കുമാര്‍ മഹിപാല്‍ സിംഗ് ആണ് കത്തി കൊണ്ട് നടിയെ കുത്തിയത്. മൂന്ന് വട്ടം ആണ് നടിയെ യോഗേഷ് കത്തി ഉപയോഗിച്ച് ആക്രമിച്ചത്.

ഓഡി കാറില്‍ എത്തി

ഓഡി കാറില്‍ എത്തി

വയറിലും രണ്ട് കൈകളിലും കുത്തേറ്റ നടി ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയാണ് നടിക്ക് നേരെ ആക്രമണം നടന്നത് എന്ന് പോലീസ് പറയുന്നു. ഓഡി കാറില്‍ എത്തിയ യോഗേഷ് നടിയെ കുത്തി വീഴ്ത്തിയതിന് ശേഷം സ്ഥലത്ത് നിന്ന് കടന്ന് കളയുകയായിരുന്നു.

വിവാഹം ചെയ്യാന്‍ താല്‍പര്യം

വിവാഹം ചെയ്യാന്‍ താല്‍പര്യം

യോഗേഷും താനും ഒരു വര്‍ഷത്തിലേറെയായി സുഹൃത്തുക്കള്‍ ആണെന്ന് നടി പോലീസിന് മൊഴി നല്‍കി. എന്നാല്‍ യോഗേഷിന് നടിയെ വിവാഹം ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നു. ഇക്കാര്യം നടിയോട് പറയുകയും ചെയ്തു. എന്നാല്‍ വിവാഹ അഭ്യര്‍ത്ഥന നടി നിരസിച്ചു. മാത്രമല്ല അതിന് ശേഷം യോഗേഷുമായുളള സൗഹൃദവും അവസാനിപ്പിച്ചു.

വഴിയില്‍ വെച്ച് ആക്രമിക്കപ്പെട്ടു

വഴിയില്‍ വെച്ച് ആക്രമിക്കപ്പെട്ടു

ഇതോടെയാണ് നടി ആക്രമിക്കപ്പെട്ടത്. യോഗേഷ് ദുബായില്‍ ആയിരുന്നു. ഇവിടെ നിന്നും മുംബൈയില്‍ തിരിച്ചെത്തിയതിന് പിറകേയാണ് നടിയെ ആക്രമിച്ചത് എന്ന് പോലീസ് എഫ്‌ഐആറില്‍ പറയുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് നടി വഴിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത് എന്നും പോലീസ് എഫ്‌ഐആറില്‍ പറയുന്നു.

എന്ത് കൊണ്ട് മിണ്ടുന്നില്ല

എന്ത് കൊണ്ട് മിണ്ടുന്നില്ല

നോര്‍ത്ത് മുംബൈയിലെ വെര്‍സോവയിലെ ഒരു കഫേയില്‍ നിന്നും നടി വീട്ടിലേക്ക് സ്വന്തം കാറില്‍ മടങ്ങിപ്പോവുകയായിരുന്നു. നടിയെ കാറില്‍ പിന്തുടര്‍ന്ന യോഗേഷ് നടിയുടെ കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി. തന്നോട് എന്ത് കൊണ്ട് മിണ്ടുന്നില്ലെന്ന് ചോദിച്ചതിന് ശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

കൊലപാതക ശ്രമത്തിന് കേസ്

കൊലപാതക ശ്രമത്തിന് കേസ്

യോഗേഷിനോട് സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്നും എന്തിനാണ് തന്നെ ഫോളോ ചെയ്യുന്നത് എന്നും ഇനി തന്നെ പിന്തുടരുത് എന്നും യോഗേഷിനോട് താന്‍ പറഞ്ഞിരുന്നതായി നടി പോലീസിനോട് പറഞ്ഞു. ഇതോടെയാണ് നടിയെ ആക്രമിച്ചതിന് ശേഷം യോഗേഷ് രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ് വക്താവ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+