കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊര്‍മിള നാളെ ശിവസേനയില്‍ ചേരുമെന്ന് സഞ്ജയ് റാവത്ത്, തന്നെ അതിന് കിട്ടില്ലെന്ന് നടി!!

Google Oneindia Malayalam News

മുംബൈ: ഊര്‍മിള മഡോണ്ട്കറുടെ രാഷ്ട്രീയ പ്രവേശത്തില്‍ വീണ്ടും അനിശ്ചിതത്വം. നേരത്തെ നടി ശിവസേനയില്‍ നാളെ ചേരുമെന്ന് സഞ്ജയ് റാവത്ത് അടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവരെ തള്ളി ഊര്‍മിള തന്നെ രംഗത്തെത്തി. താന്‍ ശിവസേനയില്‍ ചേരുന്നില്ലെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. തീര്‍ച്ചയായും താന്‍ ഇപ്പോള്‍ എങ്ങോട്ടുമില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്തയാളായ ഹര്‍ഷല്‍ പ്രധാന്‍ ഊര്‍മിള ശിവസേനയില്‍ ചേരുമെന്ന് പറഞ്ഞിരുന്നു. ചടങ്ങില്‍ ഉദ്ധവ് എത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഊര്‍മിള വാര്‍ത്തകളെ തള്ളിയത്.

1

നേരത്തെ സഞ്ജയ് റാവത്തും ഊര്‍മിള പാര്‍ട്ടിയിലെത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഊര്‍മിള ഒരു പക്ഷേ ശിവസേനയില്‍ ചേര്‍ന്നേക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഹര്‍ഷല്‍ പ്രധാന്‍ ഇത് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഊര്‍മിളയുടെ പേര് എംഎല്‍സി സ്ഥാനത്തേക്കും ശിവസേന ശുപാര്‍ശ ചെയ്തിരുന്നു. ഇത് ഇപ്പോള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ മുന്നിലാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുംബൈ നോര്‍ത്തില്‍ നിന്ന് ഊര്‍മിള മത്സരിച്ചിരുന്നു. എന്നാല്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് ശേഷം അവര്‍ കോണ്‍ഗ്രസ് നേതൃത്വുമായി അകന്നു. പിന്നീട് പാര്‍ട്ടി വിടുകയും ചെയ്തു.

നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മോശം പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് അവര്‍ പാര്‍ട്ടി വിട്ടത്. മുംബൈയില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് കാരണം സഞ്ജയ് നിരുപവുമായി അടുത്ത ബന്ധമുള്ള പാര്‍ട്ടിക്കാര്‍ കാരണമാണെന്ന് ഊര്‍മിള ആരോപിച്ചിരുന്നു. നേതൃത്വത്തിന് അവര്‍ കത്തും അയച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്നാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. താനയച്ച കത്ത് നേതാക്കള്‍ ചോര്‍ത്തിയതായും അവര്‍ ആരോപിച്ചു. ഇത് നേതൃത്വം തന്നോട് കാണിച്ച വഞ്ചനയാണെന്നും ഊര്‍മിള കുറ്റപ്പെടുത്തിയിരുന്നു.

നേരത്തെ കങ്കണ റനൗത്തിനെ രൂക്ഷമായി വിമര്‍ശിച്ചും താരം രംഗത്തുണ്ടായിരുന്നു. മുംബൈയെ പാക്കധീന കശ്മീരിന് സമാനം എന്ന് പറഞ്ഞതിനായിരുന്നു വിമര്‍ശനം. കങ്കണ ആദ്യം ഹിമാചല്‍ പ്രദേശിനെ നന്നാക്കാന്‍ ശ്രമിക്കണമെന്നും, അതാണ് മയക്കുമരുന്നിന്റെ പ്രഭവകേന്ദ്രമെന്നും അവര്‍ പറഞ്ഞിരുന്നു. എപ്പോഴും ഇരയായി കാണാനാണ് കങ്കണ ശ്രമിക്കുന്നതെന്നും, അനാവശ്യമാണ് അവര്‍ക്ക് നല്‍കിയ വൈ സുരക്ഷയെന്നും ഊര്‍മിള പറഞ്ഞിരുന്നു. എന്നാല്‍ ഊര്‍മിള സെമി പോണ്‍ നടിയെന്നായിരുന്നു കങ്കണ വിശേഷിപ്പിച്ചത്. ഇതിനെതിരെ ധാരാളം വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Recommended Video

cmsvideo
എന്‍റെ റോമിയോക്ക് റഡാര്‍ സിഗ്നല്‍ കിട്ടുന്നുണ്ട്', മോദിയെ ട്രോളി ഊര്‍മ്മിള

English summary
urmila matondkar rejects claims she is joining shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X